കോട്ടയം: അമയന്നൂർ വാലുങ്കൽ പാലം ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിൽ അപകട ഭീതിയിൽ. നൂറുകണക്കിന് വിദ്യാർത്ഥികളും ഭാരവാഹനങ്ങളും കടന്നു പോകുന്ന പാലമാണ് അപകട ഭീതിയിലായിരിക്കുന്നത്. അമയന്നൂർ താന്നിക്കപ്പടി എരുത്തുപുഴ പി.ഡബ്യു.ഡി റോഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് ഭാരവാഹനങ്ങളാണ് ഈ റോഡിലൂടെയും പാലത്തിലൂടെയും കടന്നു പോകുന്നത്. പാലം ഏതാണ്ട് ദ്രവിച്ച് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
ഇന്റിഗ്രേറ്റഡ് പൗവ്വർലൂം ഫാക്ടറിയിലയേക്കുള്ള വാഹനങ്ങളും സപ്ലൈക്കോ വാടകക്ക് എടുത്ത് റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലേയ്ക്കുള്ള ഭാരവാഹനങ്ങളും ലോറികളും ഈ വഴിയിലൂടെയാണ് കടന്നു പോകുന്നത്. ധാരളം സ്‌കൂൾ വിദ്യാർത്ഥികൾ കാൽ നടയായും വാഹനങ്ങളിലും ഈ പാലത്തിലൂടെ കടന്നു പോകാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധികാരികൾക്ക് പല തവണ പരാതി നൽകിയിട്ടും നാളിത് വരെ ഒരു പ്രയോജനവും കിട്ടിയില്ല. പാലത്തിന്റെ അടിവശത്തെ കല്ലുകൾ ഇളകിയ അവസ്ഥയിലാണ്. റേഷൻ ഗോഡൗണിലേക്ക് ലോഡുമായി കടന്നു വരുന്ന വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. പാലത്തിലെ അപകടാവസ്ഥ കണക്കിലെടുത്ത് പിഡബ്യുഡി ഉദ്യോഗസ്ഥർ ബോർഡും ഏതാനും വീപ്പകളും സ്ഥാപിച്ചിട്ടുണ്ട്. സ്ഥലം എം.എൽ എ ചാണ്ടി ഉമ്മന് നാട്ടുകാർ പരാതി സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെയും വിഷയത്തിൽ യാതൊരു നടപടിയെടുത്തിട്ടില്ല.