പത്തനംതിട്ട: വിവാഹ വാഗ്ദാനം നൽകിയ യുവതിയെ കൂട്ടിക്കൊണ്ടു പോയി മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പ്രതികളെയും വിട്ടയച്ച് കോടതി. കീഴ് വായ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശികളായ അമ്മയെയും മകനെയും വിട്ടയച്ചത്. പത്തനംതിട്ട അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി മൂന്നാണ് രണ്ടു പ്രതികളെയും വിട്ടയച്ചത്. 2023 ജൂലൈ 24 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അമ്മയും മകനും ചേർന്ന് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു പോയി. തുടർന്ന് മകൻ യുവതിയെ ബലാത്സംഗം ചെയ്തതായാണ് കേസ്. ജില്ലാ ജഡ്ജി ഡോ.പി.കെ ജയകൃഷ്ണനാണ് പ്രതികളെ വിട്ടയച്ച വിധി പ്രഖ്യാപിച്ചത്. പ്രതികൾക്കു വേണ്ടി തിരുവല്ല അഭിഷാകരായ അഡ്വ.അഭിലാഷ് ഗോപൻ, അഡ്വ.അൽഫോൺസ കെന്നഡി, അഡ്വ.അക്സ ആൻ ജോൺ എന്നിവർ കോടതിയിൽ ഹാജരായി.