കോട്ടയം: ഭാരതീയ ചികിത്സ വകുപ്പ് കോട്ടയം ജില്ലയിലെ ആയുർവേദ ദിന ആഘോഷ പരിപാടികൾ ജില്ലാ പഞ്ചായത്തും, വിവിധ സർക്കാർ വകുപ്പുകൾ,,നാഷണൽ ആയുഷ് മിഷൻ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആയുർവേദ മേഖലയിലെ വിവിധ അംഗീകൃത സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബർ 30-)oതീയതി ബുധനാഴ്ച കോട്ടയം ഐ എം എ ഹാളിൽ നടക്കും. രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ആയുർവേദ ദിന സന്ദേശ വിളംബരജാഥ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഐഎഎസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. തുടർന്ന് ഐഎംഎ ഹാളിൽ നടക്കുന്ന ആയുർവേദ ദിന ആഘോഷയോഗം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കെ വി ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി എൻ പുഷ്പമണി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വനിതകളുടെ ആരോഗ്യത്തിൽ ആയുർവേദം, നൂതന ആയുർവേദ ആശയങ്ങളും, വ്യവസായ വികസനവും, തൊഴിലിടങ്ങളിലെ ആരോഗ്യവും ആയുർവേദവും, വിദ്യാർത്ഥികളുടെ ആരോഗ്യവും ആയുർവേദവും, ആയുർവേദ ആഹാര രീതികളും നൂതന ആശയങ്ങളും എന്നീ വൈവിധ്യമാർന്ന വിഷയങ്ങളിൽ സെമിനാറുകൾ നടത്തുന്നു.ഈ വിഷയങ്ങളിൽ കോട്ടയത്തുള്ള എല്ലാ ഭാരതീയ ചികിത്സ വകുപ്പ് സ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കായി ജീവിതശൈലി ക്ലിനിക്കുകളും ബോധവൽക്കരണ ക്ലാസുകളും നടത്തുന്നതാണ് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ എസ് എം)ഡോ അമ്പിളി കുമാരി അറിയിച്ചു.