കോട്ടയം : നാല് വർഷം മുമ്പ് കോട്ടയം നഗരത്തിൽ നിർമ്മിച്ചു ഉദ്ഘാടനം ചെയ്ത ആധുനിക അറവുശാല തുറന്നു പ്രവർത്തിക്കാത്തത് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ലാത്തതിനാൽ. നിർമ്മാണം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദം നേടിയെടുക്കാൻ നഗരസഭയ്ക്ക് ഇനിയും സാധിച്ചിട്ടില്ല അടിയന്തരമായി ആധുനിക അറവുശാല തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടർന്ന് നഗരസഭാ സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നവംബർ നാലിന് നഗരസഭാ സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
2020 ലാണ് കോടിമതയിൽ 30 സെന്റിൽ കോടികൾ മുടക്കി ആധുനിക അറവ് ശാല നിർമ്മിച്ചത്. ഇതേ തുടർന്ന് കോട്ടയം നഗരത്തിലെ അറവ്ശാല പൊളിച്ചു കളയുകയും ചെയ്തു. ഒന്നരക്കോടി രൂപ മുടക്കി അത്യാധുനിക സംവിധാനത്തോടെയാണ് കോടിമതയിലെ കണ്ണായ സ്ഥലത്ത് നഗരസഭ അറവുശാല നിർമ്മിച്ചത് കോട്ടയം നഗരത്തിൽ നഗരസഭയുടെ നിയന്ത്രണത്തിലുള്ള അറവ്ശാല അടച്ചുപൂട്ട് ചെയ്തതോടെ അനിതികൃതമായി 20ലധികം സ്റ്റോളുകളാണ് നഗരപരിധിയിൽ മാത്രം പ്രവർത്തിച്ചു തുടങ്ങിയത്. 3000 ത്തോളം മാംസമാണ് ഇവിടെ നിന്നും വിറ്റഴിക്കപ്പെടുന്നത് ഇത്തരത്തിൽ യാതൊരു പരിശോധനയും ഇല്ലാതെ അനധികൃതമായി മാംസം വിറ്റഴിക്കപ്പെടുന്നത് എതിരെയാണ് മീറ്റ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്. 2024 ജൂൺ 21ന് നഗരസഭാ സെക്രട്ടറി വിഷയത്തിൽ മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നഗരസഭ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല ഇതേതുടർന്ന് നവംബർ നാലിന് സെക്രട്ടറി നേരിട്ട് ഹാജരായി മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. ഏതായാലും അറവുശാല തുറന്നു പ്രവർത്തിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.