വൈക്കം: വൈദ്യുതി ബോർഡിൽ വർക്കർമാരുടേതടക്കമുള്ള പ്രമോഷനുകൾ നടത്തുക, ആശ്രിതനിയമനങ്ങൾ വേഗത്തിലാക്കുക, ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി ) വൈക്കം ഡിവിഷൻ്റ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. വൈക്കം കെ എസ് ഇ ബി സബ് ഡിവിഷൻ ഓഫീസിൻ്റെ മുന്നിൽ നടന്ന ധർണാ സമരം കെ എസ് ഇ ബി വർക്കേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ സെക്രട്ടറി കെ.എം.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. വർക്കേഴ്സ് ഫെഡറേഷൻ വൈക്കം ഡിവിഷൻ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന കൗൺസിൽ അംഗവും ഫെഡറേഷൻ മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.വി.നടരാജൻ മുഖ്യ പ്രഭാഷണം നടത്തി. ഫെഡറേഷൻ ഡിവിഷൻ സെക്രട്ടറി എം.എസ്. ജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.കെ. സാലു, സി.കെ. ജോമോൻ, കെ.എസ്. ജിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.