ന്യൂഡൽഹി: ഈ വർഷത്തെ ദീപാവലി ഏറെ പ്രത്യേകതകൾ ഉള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 500 വർഷങ്ങൾക്ക് ശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തെതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പ്രസംഗം. റോസ്ഗാർ മേളയിൽ നിയമന ഉത്തരവ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. രണ്ട് ദിവസത്തിനുള്ളിൽ നമ്മൾ ദീപാവലി ആഘോഷിക്കും. ഈ വർഷത്തെ ദീപാവലിക്ക് പ്രത്യേകതകളുണ്ട്. 500 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തിൽ അദ്ദേഹത്തോടൊപ്പം അഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’,- മോദി വ്യക്തമാക്കി.