ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ ഗുരുസ്വാമി സംഗമം നവംബർ രണ്ടിന് കോട്ടയത്ത്

കോട്ടയം: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ, വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നവംബർ 2ന് കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ശനിയാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കുന്ന ഗുരുസ്വാമി സംഗമത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഗുരുസ്വാമിമാർ പങ്കെടുക്കും. ഗുരുസ്വാമിമാർക്ക് പുറമേ, തന്ത്രിമാർ, ശബരിമല മാളികപ്പുറം മുൻ മേൽശാന്തിമാർ, നിയുക്ത മേൽശാന്തിമാർ, അമ്പലപ്പുഴ ആലങ്ങാട് സംഘം, തിരുവാഭരണ ഘോഷയാത്ര സംഘം, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.പ്ലാസ്റ്റിക് മുക്ത തീർത്ഥാടനം, പരിസ്ഥിതി സംരക്ഷണം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ തുടങ്ങിയവ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹി കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് ശബരിമല തന്ത്രി താഴ്‌മൺമഠം കണ്‌ഠരര് മോഹനരര് ഭദ്രദീപം തെളിയിക്കും. ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പതാക ഉയർത്തും. 9.45 ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്യും.പൂജനീയ സ്വാമി സത്സ്വരൂപാനന്ദ (ആത്മബോധിനി ആശ്രമം എരുമേലി) മുഖ്യപ്രഭാഷണവും പന്തളം കൊട്ടാരം നിർവഹണസമിതി മുൻ സെക്രട്ടറി നാരായണ ശർമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് ജി. രാമൻ നായർ എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തും. അയ്യപ്പസേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ അയ്യപ്പ സന്ദേശം നൽകും.ഉച്ചയ്ക്ക് രണ്ടിന് ‘ശബരിമല അന്നും ഇന്നും’ എന്ന വിഷയത്തിൽ ചർച്ച നടക്കും. ശബരിമല അയ്യപ്പ സേവാ സമാജം വർക്കിംഗ് പ്രസിൻ്റ് സ്വാമി അയ്യപ്പദാസ് വിഷയം അവതരിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മുരളി കോളങ്ങാട്ട് അധ്യക്ഷത വഹിക്കും. 4.30ന് സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥൻ സമാപന സന്ദേശം നൽകും. ശബരിമല തീർത്ഥാടക രുടെ സുരക്ഷിത യാത്രയും സുഗമമായ ദർശനവും സാധ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി അധികൃതർക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട്, സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജയൻ ചെറുവള്ളിൽ, സ്വാഗതസംഘം ചെയർമാൻ ഡോ. വിനോദ് വിശ്വനാഥൻ, ജനറൽ കൺവീനർ ടി.സി. വിജയചന്ദ്രൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ രാജഗോപാൽ, സമാജം ജില്ലാ പ്രസിഡൻ്റ് രാജ്‌മോഹൻ കൈതാരം, ട്രഷറർ സി.ആർ. രാജൻ ബാബു, കോട്ടയം താലൂക്ക് പ്രസിഡൻ്റ് എം.ബി സുകുമാരൻ നായർ, സെക്രട്ടറി പി.എസ് ബിനുകുമാർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.