തലയോലപ്പറമ്പ് : 2022 ജനുവരിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച 185 ജീവനക്കാരെ അടിയന്തരമായി സ്ഥിരപ്പെടുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ എം ന്യൂസ്പ്രിന്റ് നഗർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറിൽ നടന്ന സമ്മേളനം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. രജോഷ് ലാൽ, പി ടി രവീഷ് എന്നിവരുൾപ്പെട്ട പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ കെ രമേശൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം യു ജോർജ്, ടി മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ എസ് സന്ദീപ് സെക്രട്ടറിയായി ഏഴംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Advertisements