കോട്ടയം : തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കെ സി ഐപ്പ് തിരുവഞ്ചൂര്‍ വൃദ്ധസദനത്തിന് മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിച്ചു. വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം തുഗ്ലക്ക് പരിഷ്കാരമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു.തിരുവഞ്ചൂരിലെ വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെയുള്ള സമരം കൂടുതല്‍ വ്യാപകമാവുകയാണ്.
അയര്‍ക്കുന്നം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, പഞ്ചായത്ത് ഭരണസമിതി, തിരുവഞ്ചൂര്‍ പബ്ലിക് ലൈബ്രറി എന്നിവയുടെ നേതത്വത്തിലാണ് പ്രധാനമായും പ്രക്ഷോഭം നടന്നു വരുന്നത്. ബുധനാഴ്ച അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കെ സി ഐപ്പ് തിരുവഞ്ചൂര്‍ വൃദ്ധസദനത്തിന് മുന്നില്‍ ഏകദിന ഉപവാസം അനുഷ്ഠിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ഉപവാസ സമരം മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമാ അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം തുഗ്ലക് പരിഷാകാരത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 34 പേര്‍ക്ക് താമസിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും തിരുവഞ്ചൂരിലെ വൃദ്ധസദനത്തിനുണ്ട്. എന്നാല്‍ മുളക്കുളത്ത് പുതുതായി നിര്‍മ്മിച്ച വൃദ്ധസദനത്തില്‍ കേവലം 12 പേരെ പാര്‍പ്പിക്കാനുള്ള പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. പിന്നെന്തിനാണ് വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റുന്നതെന്ന ചോദ്യത്തിന് സര്‍ക്കാരോ സാമൂഹ്യനീതി വകുപ്പോ കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും ടോമി കല്ലാനി പറഞ്ഞു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജി നാഗമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായ്ത്തംഗം റെജി എം ഫിലിപ്പോസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മോനിമോള്‍ ജയമോന്, ഷീന മാത്യു, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലീലാമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശശീന്ദ്രനാഥ്, ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് കോര്‍ഡിനേറ്റര്‍ ജോയിസ് കൊറ്റത്തില്‍, തിരുവഞ്ചൂര്‍ പബ്ലിക് ലൈബ്രറി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവഞ്ചൂരിലെ വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിലും വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു.