കൊച്ചി : കളമശ്ശേരി ഭീകരാക്രമണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് എസ്‌ഡിപിഐ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ് വ്യക്തമാക്കി. കേസിന്റെ തുടക്കം മുതൽ തന്നെ പോലിസ് ഏകപക്ഷീയമായാണ് പെരുമാറിയിരുന്നത്.സ്ഫോടനം നടത്തിയ പ്രതി മാർട്ടിനു സ്ഫോടക വസ്തുക്കൾ നൽകിയവർ, സഹായിച്ചവർ തുടങ്ങി ആരെയും കേസിൽ പ്രതി ചേർത്തിരുന്നില്ല. യുഎപിഎ കരിനിയമം പൂർണമായും പിൻ വലിക്കപ്പെടേണ്ടതാണ്. എന്നാൽ ഇപ്പോൾ മാർട്ടിനെതിരെയുള്ള യുഎപിഎ കേസ് പിൻവലിച്ച സർക്കാർ നടപടി നല്ല ഉദ്ദേശത്തോടെയല്ല. വിവിധ ഘട്ടങ്ങളിൽ നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും എടുത്ത യുഎപിഎ കേസ് പിൻവലിക്കാൻ തയ്യാറല്ലാത്ത പിണറായി വിജയൻ സർക്കാർ ഡൊമനിക് മാർട്ടിനെതിരെ മാത്രം ‘സർക്കാർ നയം’ മൂലം യുഎപിഎ പിൻവലിക്കുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടി തന്നെയണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് കളമശ്ശേരി സ്ഫോടനം.ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.