കോട്ടയം നഗര മധ്യത്തിൽ കാരാപ്പുഴ യൂണിയൻ ക്ലബിന് സമീപം റോഡിൽ ബൈക്ക് തെന്നി മറിഞ്ഞു; ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു മരിച്ചു

കോട്ടയം : നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു (52) മരിച്ചു. കോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്നു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കോട്ടയം യൂണിയൻ ക്ലബിന് സമീപം റോഡിൽ തെന്നി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.

Advertisements

ജോലി സ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ റോഡിലെ ചരലിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. റോഡിൽ വീണ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരസഭ മുൻ കൗൺസിലറും സിഎസ്ഐ ചർച്ച് കമ്മറ്റി , കൗൺസിൽ മെമ്പറുമായിരുന്നു. ചാലുകുന്ന് മണപ്പുറത്ത് വീട്ടിൽ പരേതനായ ജോൺ മാത്യുവാണ് പിതാവ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് മുൻ സെക്രട്ടറിയുമായിരുന്നു . അനു ജവീൻ ആണ് ഭാര്യ .

Hot Topics

Related Articles