കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിന കലാമത്സരങ്ങൾ നവംബർ 8മുതൽ 14

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8മുതൽ 14 വരെ കുട്ടികളുടെ ലൈബ്രറിയിലെ നാലു ഓഡിറ്റോറിയങ്ങളിലായി നടക്കും. 8ന് രാവിലെ 10ന് പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനംചെയ്യും . കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർപ്രസംഗിക്കും . 14ന് സമാപനസമ്മേളനം ഫ്രാൻസിസ്ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ജില്ലാ കളക്ടർ ജോൺവി സാമുവൽ ,ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ തുടങ്ങിയവർപ്രസംഗിക്കും. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്ന യു.പിമലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥി ശിശുദിനസന്ദേശം നൽകും. എൽ.പി മലയാള പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നകുട്ടി അദ്ധ്യക്ഷത വഹിക്കും. രജിസ്ടേഷന് -04812583004, 7012425859, നമ്പരുകളിൽ ബന്ധപ്പെടണം

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.