യാക്കോബായ സഭ പരമാധ്യക്ഷന് വിട..! കാത്തോലിക്കാ ബാവ കാലം ചെയ്തു; അന്ത്യം അസുഖബാധിതനായി ചികിത്സയിലിരിക്കെ ; ആരാണ് ബസേലിയോസ് തോമസ് പ്രഥമൻ; വൈദിക കാലം മുതൽ പരാമാധ്യക്ഷനായത് വരെ എല്ലാം അറിയാം ജാഗ്രത ന്യൂസിലൂടെ

കോട്ടയം: യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലം ചെയ്തു. അന്ത്യം കൊച്ചിയിൽ ചികിത്സയിലിരിക്കെ. യാക്കോബായ സഭയുടെ പരമാധ്യക്ഷനും ആത്മീയ ആചാര്യനുമായിരുന്നു തിരുമേനി.തിരുമേനിയുടെ ചരിത്രം ഇങ്ങനെ.

Advertisements

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ പോരാട്ട കനൽ വഴികൾ…തൊണ്ണൂറ്റിമൂന്നു സംവത്സരങ്ങൾ പിന്നിട്ട ബാവയുടെ ജീവിതം സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും കനൽ വഴിയാണ്.അറസ്റ്റുകൾ, പോലീസ് മർദ്ദനങ്ങൾ, ജയിൽ വാസം ഇവക്കൊന്നും തളർത്താനാകാത്ത പോരാട്ടവീര്യം. അറുനൂറ്റിയൻപതിൽപരം കേസുകളിൽ പ്രതിയായ ബാവ വാദിയായി ഒരു കേസുപോലും ഇല്ലെന്നതുപലർക്കും അറിയാത്ത വസ്തുത.സഭയുടെ നിലനില്പ്പിനും വളർച്ചയ്ക്കുമുള്ള നിരന്തര പോരാട്ടമാണു ശ്രേഷ്‌ഠ ബാവായുടെ ധന്യജീവിതം. സമരങ്ങൾ, അറസ്റ്റുകൾ, നിരോധനങ്ങൾ, കേസുകൾ, അപമാനം തീർത്ത ചക്രവ്യൂഹത്തിൽ നിശ്ചയദാർഢ്യവും വിശ്വാസസ്ഥിരതയും വിവേകവും ആയുധമാക്കി സഭയെ മുന്നോട്ടു നയിച്ചു.1) പഴന്തോട്ടം പള്ളി സമരംഎറണാകുളം പഴന്തോട്ടം സെൻ്റ് മേരീസ് യാക്കോബായ പള്ളിയിൽ ബഹുഭൂരിപക്ഷമായ യാക്കോബായ വിശ്വാസികൾക്ക് ആരാധന നിഷേധിച്ചപ്പോൾ നിരോധനാജ്ഞ അവഗണിച്ചാണു 1977 ജൂൺ 11 ൽ ഉപവാസം ആരംഭിച്ചത്. മന്ത്രിതല ചർച്ചയിൽ പരിപൂർണ്ണ ആരാധനാ സൗകര്യം ലഭിച്ചപ്പോഴാണു ജൂൺ 18 നു സമരം അവസാനിപ്പിച്ചത്.2) നല്ല പോർ പൊരുതി; വിശ്വാസം കാത്ത ആലുവയിലെ സഹനസമരം1977 നവംബർ 25 നായിരുന്നു ആലുവ തൃക്കുന്നത്ത് സെൻ്റ് മേരിസ് പള്ളിയിലെ പ്രശ്നങ്ങളുടെ തുടക്കം. പത്മശ്രീ ഡോ. ടി.പി. ജേക്കബിൻ്റെ പിതാവും ദീർഘകാലം പള്ളി ട്രസ്റ്റിയുമായിരുന്ന തേനുങ്കൽ പൈലിയുടെ മൃതശരീരം പള്ളിസെമിത്തേരിയിൽ അടക്കുന്നതു തടഞ്ഞപ്പോഴാണു സമരം ആരംഭിച്ചത്. ഇടവക മെത്രാപ്പോലീത്ത ആയിരുന്ന ബാവ പോലീസ് സ്‌റ്റേഷനു മുൻവശം നടുറോഡിൽ അന്ത്യകർമ്മ ങ്ങൾ നടത്തിയിട്ടായിരുന്നു പള്ളി സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്‌തത്. താൻ ഡിസംബർ നാലാം തീയതി വിശ്വാസികൾക്കൊപ്പം പള്ളിയിൽ പ്രവേശിക്കുമെന്ന് മെത്രാപ്പോലിത്ത പ്രഖ്യാപിച്ചതിനെ തുടർന്നു തലേന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഡിസംബർ നാലിന് ആലുവാ യു.സി കോളേജ് സെൻ്റ് മേരീസ് പള്ളിയിൽ നിന്നും പുറപ്പെട്ട ജാഥയെപോലീസ് തടഞ്ഞു. 93 വൈദികരും 83 സ്ത്രീകളും 84 പുരുഷന്മാരും അറസ്റ്റിലായി. ഡിസംബർ അഞ്ചിനു നാടകീയമായി നിരോധനാജ്ഞണ പിൻവലിച്ചു. ഓർത്തഡോക്സ‌് പക്ഷത്തിനു കുർബ്ബാനയ്ക്കു പള്ളി അനുവദിച്ചു. പ്രതിഷേധിക്കാൻ പള്ളിയിലെത്തിയവരെ പോലീസ് മൃഗീയമായി മർദ്ദിച്ചു. തുടർന്നു ഇരുനൂറിലേറെ വിശ്വാസികൾ അറസ്റ്റിലായി. പള്ളിയിലെത്തിയ ദീവന്നാസിയോസ് തിരുമേനിയും കൂടെയുറയിരുന്ന ഒമ്പതു പേരെയും പോലീസ് ക്രൂരമായി മർദ്ദിച്ചു. കൈവിലങ്ങോടെ തിരുമേനിയെ പോലീസ് സ്‌റ്റേഷനിൽ ഇരുത്തി. പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയവിശ്വാസികളെ പോലീസ് വീം ക്രൂരമായി മർദ്ദിച്ചു.പ്രതിഷേധവുമായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങൾ കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നേതൃത്വത്തിൽ സ്റ്റേഷനിലേക്ക് നീങ്ങി. പമ്പുകവലവരെ മാത്രം നടത്താനിരുന്ന ജാഥയുടെ മുൻഭാഗം ആലുവാ പോസ്റ്റാഫീസ് ഭാഗത്തെത്തിയപ്പോൾ മുന്നറിയിപ്പില്ലാതെ പാഞ്ഞെത്തിയ പോലീസ് പൈശാചികമായ അക്രമം അഴിച്ചുവിട്ടു. വൈദികർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പരിക്കേറ്റു. പി.പി തങ്കച്ചനെ തെരഞ്ഞുപിടിച്ചു മർദ്ദിച്ചു.3) അറസ്റ്റ് ചെയ്‌തു.‌സ്റ്റേഷനിലുള്ള തിരുമേനിയെയും കൂടെയുള്ളവരെയും എറണാകുളം മജിസ്ട്രറ്റ് മുമ്പാകെ രാത്രിതന്നെ ഹാജരാക്കി ജയിലിൽ റിമാൻഡ് ചെയ്‌തു. തിരുമേനി ജയിലിൽ നിരാഹാരയജ്ഞം ആരംഭിച്ചു. ആരോഗ്യം വഷളായി. ആശുപത്രിയിലും തിരുമേനി സമരം തുടർന്നു ഇതിഹാസസമാനമായ പ്രക്ഷോഭത്തിനാണു കേരളം സാക്ഷിയായത്. എബ്രഹാം മോർ ക്ലീമിസ് മെത്രാപ്പോലീത്ത പ്രസിഡായ ആക്ഷൻ കൗൺസിൽ സമരങ്ങൾക്ക് നേതൃത്വം നല്‌കി വനിതാ മാർച്ച് ആലുവ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. ജനുവരി എട്ടിന് കോട്ടയത്തുനിന്ന് ആലുവയിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് ജനുവരി 12ന് ആലുവയിലെത്തിയപ്പോൾ അനേകായിരങ്ങളാണ് അറസ്റ്റ് വരിച്ചത്.തിരക്കിട്ട ചർച്ചകളെ തുടർന്നു 1978 ജനുവരി 19ന് സമരം ഒത്തുതീർപ്പായി. കടവിൽ ഡോ പൗലോസ് മോർ അത്താനാസിയോസ് തിരുമേനി തൃക്കുന്നത്ത് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പെരുമ്പള്ളി തിരുമേനിയും ഉപവാസം അനുഷ്‌ഠിച്ചിരുന്ന ദിവന്നാസിയോസ് തിരുമേനിയും രു വൈദികരും കുർബ്ബാനയിൽ സംബന്ധിച്ചു. സഭാപിതാക്കന്മാരുടെ കബറിടങ്ങളിൽ ഇവർ പ്രാർത്ഥന നടത്തി. ജനസഹസ്രങ്ങൾ നിരോധിതമേഖലക്കു ചുറ്റും നിന്നു ചരിത്രസംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു. ക്ലീമിസ് മെത്രാപ്പോലീത്ത നല്കിയ നാരങ്ങാനീരു കഴിച്ച് ദിവന്നാസിയോസ് തിരുമേനി 44 ദിവസം നീനിന്ന മഹാസമരം അവസാനിപ്പിച്ചു.ആലുവാ തൃക്കുന്നത്ത് പള്ളി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു 1978 ജനുവരി രിന് പോത്താനി ക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഏനാനല്ലൂർ വില്ലേജ് ഓഫീസിനുമുന്നിൽ നടന്ന പിക്കറ്റി ങ്ങിൽ പ്രകോപനമില്ലാതെ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രതിഷേധിക്കാൻ ജനുവരി ആറിന് പോത്താ നിക്കാട് നടന്ന ഹർത്താലിലും മൂന്നു പ്രാവശ്യം ലാത്തിച്ചാർജുായി രുപ്രാവശ്യം ആകാശത്തേക്കു വെടിയുതിർത്തു. ഇരുനൂറോളം വിശ്വാസികൾക്കാണ് ലാത്തിച്ചാർജിൽ പരുക്കേറ്റത്.4) 27 വർഷത്തിനു ശേഷം ആലുവ വറും സഹനസമരത്തിനു വേദിയായിതർക്കോത്തെ തുടർന്നു പൂട്ടിക്കിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളി 27 വർഷത്തിനുശേഷം 2004 ൽ വീം ബാവായുടെ സമരവേദിയായി. മരണമടഞ്ഞ ഡോക്ടറുടെ നാല്പ്പതടിയന്തിരത്തിനു വ്യവസ്ഥകൾ ലംഘിച്ച് എതിർ വിഭാഗം അനധികൃതമായി കുർബ്ബാന ചൊല്ലിയതറിഞ്ഞെത്തിയ ബാവ പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള താല്ക്കാലിക സ്റ്റേജിൽ ഉപവാസസമരം ആരംഭിച്ചു. പള്ളി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അടുത്തുള്ള മാർ അത്താനാസിയോസ് സ്റ്റഡി സെൻ്ററിൽ ഉപവാസസമരം തുടർന്നു. ചർച്ചകളെ തുടർന്ന് ശ്രേഷ്ാപിതാവിനും പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവാദം ലഭിച്ചു. രാത്രിയിൽ തന്നെ പള്ളിയിലും പിതാക്കന്മാരുടെ കബറിടങ്ങളിലും പ്രാർത്ഥന നടത്തിയാണു ബാവ സമരം അവസാനിപ്പിച്ചത്.ആലുവയിൽ മൂന്നാമതും ആരാധന സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടം അവിസ്‌മരണീയമാണ്. യാക്കോബായ വിശ്വാസികൾ മഹാഭൂരിപക്ഷമായ ആലുവ പള്ളിയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് അടുത്തുള്ള മാർ അത്തനേഷ്യസ് സ്റ്റഡി സെൻ്ററിൽ 2005 ജൂലൈയിൽ ബാവ ഉപവാസം ആരംഭിച്ചു. സമരത്തിനു പിന്തുണയുമായി ജൂലൈ അഞ്ചിനു കേരളത്തിന്റെ നാനാ ഭാഗത്തുനിന്നെത്തിയവർ ആലുവ യു.സി കോളേജ് പള്ളിയിൽ മെത്രാപ്പോലീത്താമാരുടെ നേത്യത്വത്തിൽ പ്രാർത്ഥന നടത്തി. പള്ളിക്കുപുറത്തു പോലീസ് വിശ്വാസികളെ റോഡിലും പള്ളിപരിസരത്തുവെച്ചും പോലീസ് ക്യാമ്പിലെത്തിച്ചും മൃഗീയമായി മർദ്ദിച്ചു. മുപ്പതു വർഷത്തെ ഇടവേളക്കൊടുവിൽ 2007 ജനുവരി 25 നു ഈ കബറിടങ്ങളിൽ വീം പ്രാർത്ഥന നടത്തിയ ബാവ 2014 ഫെബ്രുവരി ഒന്നിനു തൃക്കുന്നത്ത് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു ചിരകാലാഭിലാക്ഷം യാഥാർത്ഥ്യയമാക്കി.5) വിശ്വാസ പോരാട്ടം തുടർക്കഥകോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയിലും വിശ്വാസികൾക്ക് ആരാധനാസ്വാതന്ത്യം നിഷേധിച്ചപ്പോൾ ഉപവാസായജ്ഞം അടക്കമുള്ള സമരങ്ങൾക്ക് ബാവ നേതൃത്വം നൽകി.മാമലശ്ശേരി, കണ്യാട്ടുനിരപ്പ്, കടമറ്റം പള്ളികളും വിശ്വാസചരിത്രത്തിൽ ഇടംനേടിയ മറ്റുചില പോരാട്ടഭൂമികളാണ്. കോലഞ്ചേരി പള്ളിയിലും ആരാധനാ സ്വാതന്ത്യത്തിനുവേി 2011 ലും 2013 ലും വലിയ സമരങ്ങൾക്ക് ബാവ നേത്യത്വം നല്‌കി. 2013 ഒക്ടോബർ നാലിന് ബാവ ആരംഭിച്ച ഉപവാസ യജ്ഞത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഒക്ടോബർ 11 നു നടന്ന വിശ്വാസ പ്രഖ്യാപന പതിനായിരങ്ങളാണ് പങ്കെടുത്തത്. ഏകപക്ഷീയമായി ഒരു വിഭാഗത്തിനു ആരാധനാന 2/3 അനുവദിച്ചതാണു കാരണം.6) സൗഹ്യദവ്യന്ദം: പരിചാരകർ മുതൽ മാർപാപ്പ വരെ ശ്രേഷ്ഠ ബാവയുടെ ബന്ധങ്ങൾക്കും സൗഹ്യദങ്ങൾക്കും ജാതി, മത വേലിക്കെട്ടുകളോ വലിപ്പച്ചെറു പ്പമോ ഇല്ല. മാർപാപ്പ മുതൽ വാഹനമോടിച്ചിരുന്ന ബേബിയും അരമന കുശിനിക്കാരായിരുന്ന തോമസും സാലി, മേരി എന്നിവരുടെയൊക്കെ കുടുംബാംഗങ്ങളും വരെ നീളുന്നു ആ പരിചിതശൃംഖല. ഇടപെടുന്ന ഓരോരുത്തരെയും മോളേ, മോനേ, പെങ്ങളേ, മക്കളേ, പുള്ളേ എന്നും അടുത്തറിയാവുന്നവരെയെല്ലാം പേരുചൊല്ലിയും വിളിക്കും. സദാ കരുതുന്ന ചോക്ലേറ്റുകൾപോലെ വരുന്നവർക്കെല്ലാം ബാവ സ്നേഹം ആവോളം വിളമ്പും. 7) സ്വർണ്ണ നാവിന്റെ ഈണംപ്രാർത്ഥനയാണു ബാവയുടെ ശക്തിസ്രോതസ്. അതികാലത്തെ ഉണർന്നാൽ രാവേറെ നീളുന്നതാണു പ്രാർത്ഥനയും ധ്യാനവും വൃതാനുഷ്ടാനവും മുദ്രചാർത്തിയ ഓരോ ദിവസവും, വ്യതശുദ്ധമായ സന്യാസജീവിതത്തിലെ മുടങ്ങാത്ത അനുഷ്‌ഠാന നിഷ്ഠയുടെ മായാമുദ്രകളാണു കൈകാൽമുട്ടുകളിലെ വളർന്നു പടർന്ന ആ നമസ്‌കാര തഴമ്പുകൾ.ആഴത്തിലുള്ള വേദാനുഭവത്തിൻ്റെ പ്രകാശനങ്ങളാണ് ഉപമകളും ഉദാഹരണങ്ങളും സ്വന്തം അനുഭവങ്ങളോടു കൂട്ടിയിണക്കിയ അടുക്കും ചിട്ടയുമുള്ള ലളിതമായ പ്രസംഗങ്ങൾ. സാമ്പ്രദായിക വിദ്യാഭ്യാസത്തിൻ്റെ കുറവിനെ അനുഭവജ്ഞാനവും വിവേകവുംകൊ ബാവ പിന്നിലാക്കി. ആ ഔചിത്യവും പ്രായോഗികതയും ആരെയും അമ്പരപ്പിക്കും. ശബ്ദത്തിന് ഇടർച്ച ഉായി എന്നതൊഴിച്ചാൽ പ്രായം ബാവയെ അശേഷം ബാധിച്ചില്ല.ബാവയുടെ കുർബ്ബാനാനുഷ്‌ഠാനങ്ങൾക്കുമു് വിശ്വാസികളുടെ ഹൃദയങ്ങളെ തൊട്ടുതലോടുന്നഅനന്യമായ ആരമീയചൈതന്യം. ഭക്തമനസ്സിനെ കണ്ണീരണിയിക്കുന്ന സ്വരവും ഭക്തിസാന്ദ്രതയും. ബാവയുടെ പ്രാർത്ഥനകളിലും ധ്യാനപ്രസംഗങ്ങളിലും കുർബ്ബാനകളിലും ലയിച്ചവർ സ്വർണ്ണ നാവുകാര നെന്നും വിളിച്ചാദരിച്ചു. ചരിത്രത്തിലും പാരമ്പര്യവിശ്വാസത്തിലും അടിയുറച്ച യാക്കോബായ സുറിയാനി വിശ്വാസിസമൂഹത്തെവിഘടിതവിഭാഗം എന്ന പരിഹാസത്തിൽനിന്നും സുസംഘടിതരാക്കി ഇതര സഭകളുടെയും സമുദായ ങ്ങളുടെയും സർക്കാരുകളുടെയും അംഗീകാരം നേടിയെടുക്കുന്ന നിലയിലേക്ക് വളർത്തിയ ആധുനിക യാക്കോബായ സഭയുടെ ശില്പ്‌പിയാണു ശ്രേഷ്ഠ ബാവ മൂന്നു പതിറ്റാമുമ്പ് മൂന്ന് മെത്രാപ്പോലീത്താമാരും ഏതാനും പുരോഹിതരും മാത്രമായിരുന്നസഭയെ കഠിനാദ്ധ്യാനവും കർമ്മശേഷിയും കൊ് ശ്രേഷ്ം ബാവാ മുപ്പതിലേറെ മെത്രാപ്പൊലിത്തമാരുംഅനേകം പള്ളികളും വിദ്യാലയങ്ങളും മികച്ച ആസ്ഥാനമന്ദിരവും വൈദിക സെമിനാരിയും അസംഖ്യം ആത്മീയ സ്ഥാപനങ്ങളുമൊക്കെയുള്ള സുസംഘടിത ശക്തിയായി വളർത്തി വ്യവഹാരക്കാറ്റിലും പീഡനങ്ങളുടെ തിരമാലകളിലും പ്രക്ഷുബ്‌ധമായ കടലിൽ അന്ത്യോഖ്യാ വിശ്വാസത്തിൽ അടിയുറച്ച സഭാനൗകയെ ഏകാഗ്രചിത്തനായ നാവികനെപോല ഈ ആത്മീയാചാര്യൻ മുന്നോട്ടു നയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശ്രേഷ്ഠ ബാവ ബഹുമുഖ പ്രതിഭ

1) ജനനം ബാല്യം

എറണാകുളം ജില്ലയിൽ പുത്തൻകുരിശിനടുത്ത് വടയമ്പാടിയിൽ 1029 ജൂലൈ 22ന് ആണ് ബാവായു ടെ ജനനം. പിതാവി പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി മാതാവ് കോലഞ്ചേരി കല്ലിങ്കൽ തൊമ്മന്റെയും ഏലിയാമ്മയുടെയും മകൾ കുഞ്ഞാമ്മ. ഇവരുടെ എട്ടു മക്കളിൽ ആറാമനായിരുന്നു കൂ ഞ്ഞൂഞ്ഞ് എന്ന ഓമനപ്പേരുള്ള സി എം തോമസ്. ബാല്യത്തിൽ ഇടയ്ക്കിടെ മോഹാലസ്യപ്പെട്ടു വീഴു ന്ന അപസ്മ‌ാര സദൃശ്യമായ അസുഖക്കാരനായിരുന്ന കുഞ്ഞൂഞ്ഞിന് താൻ ഓമനിച്ചു വളർത്തിയ 23 ആടുകളായിരുന്നു കുഞ്ഞുന്നാളിലെ കുട്ട്, യാക്കോബായ വിശ്വാസികൾ കൂടുതൽ ഉള്ള അങ്കമാലി, ക ണ്ടനാട്, കോട്ടയം ഭദ്രാസനങ്ങളുടെ സംഗമസ്ഥാനം.

മോശയെപ്പോലെ, ദാവീദിനെപ്പോലെ, അജപാലനദൗത്യത്തിൽ നിയോഗമെന്നോണം എത്തിയ ആട്ടി ടയനായിരുന്നു ശ്രേഷ്ഠ ബാവയും, യാക്കോബ് ബുർദ്ദാനയെപ്പോലെ ധീരനായ സത്യവിശ്വാസ സംരക്ഷ

ജനത്തെ വീണ്ടെടുക്കാനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മോശ ഭാര്യാപിതാവും മിദ്യാൻ നാട്ടിലെ പുരോഹിതനായ ഇത്രോയുടെ ആടുകളെ മേയ്ച്ചുനടന്ന വിക്കനായ ഇടയനായിരുന്നു. ഫെലിസ്ത്യരു ടെ ഭീഷണിയിൽ കഴിഞ്ഞ ജനത്തെ നയിക്കാനും മഹാമല്ലനായ ഗോല്യാത്തിനെ കവണിക്കല്ലിൽ തകർ ക്കാനും തിരഞ്ഞെടുക്കപ്പെട്ട ആട്ടിടയനായിരുന്നു ദാവീദ്. ബേര്‌ലഹേമിലെ ജെസ്സെയുടെ എട്ടു മക്കളിൽ ഇളയവൻ, ആകാരവടിവില്ലാത്തവൻ, നന്നേ കുറിയവൻ, കുപ്രസിദ്ധമായ കൽക്കിദോൻ സുന്നഹദോസി നെ (എഡി 451) തുടർന്ന് ജസ്റ്റീനിയൻ ചക്രവർത്തി സിറിയൻ ഓർത്തഡോക്‌സ് സഭയെ നശിപ്പിക്കാൻ ശ്രമിച്ചകാലത്ത് സത്യവിശ്വാസം കാത്ത കർമ്മയോഗിയും പോരാളിയും വിശുദ്ധനുമായ എഡേസയിലെ മെത്രാപ്പോലിത്തയാണ് യാക്കോബ് ബുർദ്ദാന (എഡി 505-578). ഇവ പഴയനിയമത്തിൽനിന്നും സഭാചരി ത്രത്തിൽനിന്നും കണ്ടെത്താവുന്ന ശ്രേഷ്ഠ ബാവായുടെ പൂർവ്വമാതൃകകളും പ്രതിബിംബങ്ങളും.

2) ആട്ടിടയനായി, അഞ്ചലോട്ടക്കാരനായി ബാല്യകൗമാരങ്ങൾ

വീട്ടിലെ നിത്യചെലവുകൾക്കു വകതേടി ജേഷ്ഠനു ലഭിച്ച ജോലിക്ക് പകരക്കാരനായി ചെറുപ്രായ ത്തിൽതന്നെ പോസ്റ്റൽ വകുപ്പിൽ അഞ്ചലോട്ടക്കാരൻ (മെയിൽ റണ്ണർ) ആയി. എന്നും രാവിലെ ആറുമ ണിക്ക് തപാൽ ഉരുപ്പടികൾ നിറച്ച സഞ്ചിയും തോളിലേറ്റി ഏഴക്കരനാട് പോസ്റ്റ് ഓഫീസിൽനിന്നും ഏ മൈലിലേറെ താണ്ടി തൃപ്പൂണിത്തുറ അഞ്ചലാപ്പീസിലേക്കു കുതിക്കുമായിരുന്നു.

* പത്രവിതരണക്കാരൻ, കാളപുട്ടും വിതയുമറിയാവുന്ന കർഷകൻ, വല നെയ്യാനും കൂടും കെണിയും തുമ്പിത്താരവും തീർക്കാനുമറിയുന്ന മീൻപിടുത്തക്കാരൻ… അങ്ങനെ പലവഴി നീണ്ടു പ്രാഥമിക വിദ്യാ ഭ്യാസം നാലാം ക്ലാസിൽ അവസാനിച്ചതു മുതൽ പതിനഞ്ചാം വയസ്സിൽ മലേക്കുരിശ് ദയറായിൽ സൺ ഡേ സ്‌കൂളിൽ വേദപഠന അധ്യാപകനായി മാറുന്നതു വരെയുള്ള കുഞ്ഞുഞ്ഞിന്റെ കുട്ടിക്കാലങ്ങൾ.

3) അജപാലന ദൗത്യത്തിലേക്ക്

തന്നെ അടിമവെച്ച മലേക്കുരിശ് ദയറായിൽ പകൽധ്യാനത്തിനു ദിവസവും മുടങ്ങാതെ എത്തുമായി രുന്ന കുഞ്ഞുഞ്ഞ് എന്ന തോമസിൻറെ കിടപ്പും രാത്രി ഉറക്കവും മിക്കപ്പോഴും അവിടെത്തന്നെയായി. യറായിൽ സ്ഥിരതാമസമാക്കിയിരുന്ന ചെറുവിള്ളിൽ എബ്രഹാം കശീശ കുഞ്ഞുഞ്ഞിന്റെ പിതാവിന്റെ ജേഷ്ഠസഹോദര പുത്രനായിരുന്നു. അവിടെ സൺ‌ഡേ സ്‌കൂൾ പഠിപ്പിക്കുകയും ദൈവവചനം പ്രസം ഗിക്കുകയും ചെയ്‌തിരുന്ന തോമസിനെ പൗരസ്‌ത്യ കാതോലിക്കാ ബാവായായ അന്നത്തെ കണ്ടനാട് ഭദ്രാസനാധിപൻ പൗലോസ് മാർ പീലക്സിനോസ് തിരുമേനിയാണ് പിറമാടം ദയറായിലേക്ക് കുട്ടി ക്കൊണ്ടു പോകുന്നതും 1952 ൽ ഇരുപത്തി മൂന്നാം വയസ്സിൽ കോറൂയോ പട്ടം നൽകുന്നതും. പിന്നീട് ആലുവായിലെ വലിയ തിരുമേനി (പൗലൂസ് മാർ അത്താനാസിയോസ്) യുടെ സെക്രട്ടറിയും സുറിയാ നി മൽപ്പാനുമായിരുന്ന ഞാർത്താങ്കൽ കോരുത് മൽപ്പാന്റെയും മുശസലാമ റമ്പാൻ്റെയും (മോർ ക്രി സോസ്റ്റമോസ്) കടവിൽ പോൾ റമ്പാൻ്റെയും (ഡോ പൗലൂസ് മാർ അത്താനാസിയോസ്) കീഴിൽ വൈ ദികപഠനം. 1957 ൽ കടമറ്റം പള്ളിയിൽവച്ച് ശെമ്മാശ പട്ടവും 1958 സെപ്റ്റംബർ 21 നു മഞ്ഞിനിക്കര ദയ റായിൽവെച്ച് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയിൽനിന്ന് ഫാ സി എം തോമസ് ചെറുവിള്ളിൽ എന്ന പേരിൽ കശ്ശീശ (പുരോഹിതൻ) പട്ടവും സ്വീകരിച്ചു.4)നായകനൊപ്പം വളർന്ന നാട്

എറണാകുളം ജില്ലയിൽ പുത്തൻകുരിശിനടുത്ത് വടയമ്പാടിയിലാണു ബാവയുടെ ജനനം. യാക്കോബായ വിശ്വാസികൾ കൂടുതൽ ഉള്ള അങ്കമാലി, കണ്ടനാട്, കൊച്ചി ഭദ്രാസനങ്ങളുടെ സംഗമസ്ഥാനം.

ഇന്നു ലോകമറിയുന്ന പുത്തൻകുരിശിൻ്റെ പ്രാന്തപ്രദേശങ്ങളിൽ തലയെടുപ്പോടെ ഉയർന്നു നില്ക്കു ന്ന സഭാ സ്ഥാപനങ്ങൾ. സഭാ ആസ്ഥാനം, മൈതാനം, മാർ അത്തനേഷ്യസ് കത്തീഡ്രൽ, സെന്റ് മേരീസ് കൺവെൻഷൻ സെൻ്റർ, സെൻ്റ് തോമസ് കോളജ്, വനിതാ സമാജത്തിൻ്റെ ആസ്ഥാനം, സൺണ്ടേസ് കൂൾ പ്രസ്ഥാനത്തിൻ്റെ ആസ്ഥാനം, കോൺവെൻ്റ്, ഹൈസ്‌കൂൾ, ഹയർസെക്കൻ്ററി സ്‌കൂൾ, പ്രശസ്തമായ പുത്തൻകുരിൾ കൺവെൻഷൻ, പള്ളി ആവശ്യങ്ങൾക്കുള്ള എല്ലാം ലഭ്യമാകുന്ന ബുക്ക് സ്റ്റാൾ എല്ലാം നാടിന്റെ തിലകക്കുറിയാണ്. യാക്കോബായ സഭയുടെ എല്ലാ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഇന്നു പുത്തൻകുരിൾ മാറിയിരിക്കുന്നു.

5) സഹായിച്ചവരെ മറക്കാത്ത കണിശക്കാരൻ

സഭയെ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നിലപാടുകളാണു ശ്രേഷ്ഠ ബാവ എന്നും സ്വീകരിച്ചിട്ടുള്ളത്. സഹായിച്ചവരെ സഹായിക്കുമെന്ന പ്രയോഗം പ്രസിദ്ധമായതിനു പിന്നിലും ബാവായുടെ ആശയം കെ. കുരണാകരനും വി.എസ്. അച്യുതാനന്ദനും പി.പി. തങ്കച്ചനും ടി.എച്ച്. മുസ്‌തഫയും എ.പി. വർക്കിയും എ.കെ. ആന്റണിയുമെല്ലാം ബാവയുടെ അടുപ്പക്കാർ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആത്മബന്ധം സഭയെ കുറച്ചൊന്നുമല്ല സഹായിച്ചത്. സഭാ പ്രതിനിധികളോടു പിണറായി വിജയൻ പറയും ‘പുത്തൻകുരിശിലെ ബാവായെ ഓർത്താണു ഞാൻ നിങ്ങൾക്ക് ഈ കാര്യങ്ങൾ ചെയ്യുന്നത്.’ സഭയ്ക്ക് ഉതകുന്ന നിലയിൽ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുമ്പോഴും മറ്റു രാഷ്ട്രീയ നേതൃത്വങ്ങളെ പിണക്കാതിരിക്കൻ ബാവ പ്രത്യേകം ശ്രദ്ധിച്ചു. വ്യക്തവും കൃത്യതയുമുള്ളതാണ് ബാവായുടെ രാഷ്ട്രിയ നിലപാടുകൾ. സഹായിച്ചവരെ തിരിച്ചു സഹായിക്കുക എന്ന് നിലപാട് വിശ്വാസികൾക്കുള്ള വ്യക്തമായ

സന്ദേശമായിരുന്നു.

6) സഭാമക്കളുടെ വിശ്വാസ ഗോപുരം

വിശ്വാസകാര്യങ്ങളിൽ വിട്ടുവീഴ്‌ചയില്ലാത്ത ജീവിതം എവിടെ പ്രതിസന്ധി നേരിടുമ്പേ ആത്മീയ മക്കൾക്ക് പീഢനങ്ങൾ ഉണ്ടാകുമ്പോഴും അവിടെ ബാവ ഓടിയെത്തുന്നു. ത 2/4 മഹിമകാണിക്കാതെ ആരോഗ്യവും സുഖസൗകര്യങ്ങളും മാറ്റിവെച്ച് തൻ്റെ മക്കളോടൊത്ത് പെരുവ… പൊതുനിരത്തിലും മഴയും മഞ്ഞും സഹിച്ചു പ്രാർത്ഥനയുമായി കഴിഞ്ഞുകൂടുന്നു. ആലുവ തൃക്കുന്നത്തും കോലഞ്ചേരിയിലും പഴന്തോട്ടത്തും മണർകാട്ടുമെല്ലാം സത്യവിശ്വാസ സംരക്ഷണത്തിനു ബാവ സഹിച്ച ത്യാഗങ്ങൾക്ക് അളവില്ല. പോലീസ് മർദ്ദനവും ജയിൽ വാസവും തുടങ്ങി അനേകം പീഡകൾ സഹിച്ചു. വിലങ്ങ് വെച്ചു നടുറോഡിലൂടെ നടത്തിയിട്ടുണ്ട്. വലിച്ചിഴച്ച് പോലീസ് വാഹനത്തിൽ കയറ്റികൊണ്ട് പോകുന്ന കാഴ്ചകൾ കരൾ അലിയിക്കുന്നതാണ്.

7) രാവോളം നീളുന്ന പ്രാർത്ഥന, ശേഷം തിരുമാനം

ഏതു തീരുമാനമായാലും അതു പ്രാർത്ഥിച്ചും ആലോചിച്ചും മാത്രം. ആർ എന്തു കാര്യങ്ങൾ പറഞ്ഞാലും ആവശ്യപ്പെട്ടാലും എടുത്തുചാടി തീരുമാനമെടുക്കില്ല.

ദൈവം വഴിതെളിയിച്ചു തരുന്നതുവരെ ധ്യാനത്തിലാവും. വിഷമകരമായ തീരുമാനങ്ങൾ എടുക്കും മുമ്പു രാത്രി മുഴുവൻ മൗനമായിരുന്നു പ്രാർത്ഥിച്ച് ആലോചിക്കുമായിരുന്നു. തീരുമാനങ്ങൾ എടുത്താൽ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ മനുഷ്യർക്കു സാധിക്കുമായിരുന്നില്ല. ദൈവവുമായുള്ള സംസർഗ്ഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ തെറ്റ് എന്നു തോന്നാമെങ്കിലും കാലം അവ ശരിയെന്നു തെളിയിക്കുമെന്നു ബാവ ഉറച്ചു വിശ്വസിച്ചിരുന്നു. ബാവ എടുത്ത തീരുമാനങ്ങളെല്ലാം തന്നെ സഭയുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നു എന്ന് കാലം തെളിയിച്ചു. തീരുമാനങ്ങൾ ശക്തവും നീതിനിഷ്ഠയുള്ള തുമായിരിക്കണം എന്ന് ബാവായ്ക്ക് നിർബന്ധം ഉണ്ടായിരുന്നു.

8) പകരക്കാരനില്ലാത്ത അമരക്കാരൻ ‘പകരക്കാരനില്ലാത്ത അമരക്കാരൻ’ ബാവയെപ്പറ്റി അഡ്വ. എ. ജയശങ്കറുടെ വിശേഷണം.

അക്ഷരാർത്ഥത്തിൽ ഈ വിശേഷണം തന്നെയാണു ബാവയുടെ ജീവിതം. പൂജ്യത്തിൽ നിന്നു സഭയെ ഇന്നത്തെ നിലയിലെത്തിച്ചു. പലരും കൈവിട്ടപ്പോഴും ബാവ തളർന്നില്ല. ദൈവ മുമ്പാകെയല്ലാതെ ആ ശിരസ് കുനിഞ്ഞില്ല. തിരിച്ചടി ഉണ്ടായപ്പോഴും പരിഹാരം ബാവയ്ക്ക് . ഉറപ്പായിരുന്നു. ബാവയുടെ കാലശേഷം യാക്കോബായ സുറിയാനി സഭ അന്തോഖ്യൻ സത്യവിശ്വാസ ത്തിൽ അടിയറച്ചു നില്ക്കണമെന്നു ബാവ ആഗ്രഹിച്ചു. അതിനായി ഏറെ ത്യാഗവും സഹിക്കാൻ തയ്യാറായി. ബാവയെ പോലെ സഭയെ കെട്ടിപ്പെടുത്തവർ ചരിത്രത്തിൽ കുറവാണ്. അവിടെയാണു പകരക്കാരനില്ലാത്ത അമരക്കൊമൻ്റെ പ്രസക്തി.

8) പൂജ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ സംപൂജ്യൻ

വീടുകൾ തോറും നടന്നു പിടിയരി പിരിച്ചും സംഭാവനങ്ങൾ യാചിച്ചും ഒന്നുമില്ലായമയിൽ നിന്നു

വളർത്തി വലുതാക്കിയതാണ് ഇന്നത്തെ യാക്കോബായ സഭ. എല്ലാം നഷ്ടപ്പെട്ട സഭയ്ക്ക് ആസ്ഥാനം, ഭരണഘടന, നാട്ടിലും വിദേശത്തും നിരവധി പള്ളികൾ, മെത്രാപ്പോലീത്തന്മാർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, കോൺവെൻ്റുകൾ എല്ലാം ഉണ്ടാക്കി സുവിശേഷ മഹായോഗം, ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ച, സൺഡേസ്‌കൂൾ പ്രസ്ഥാനത്തിന്റെ ഉയർച്ച ഇവയെല്ലാം ബാവായുടെ അശ്രാന്ത പരിശ്രമമാണ്. സഭ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കാലത്താണു ബാവ ചുമതലയേ

പ്രതിസന്ധിയുടെ നടുവിൽ നിന്നാണു ഒന്നുമില്ലായ്‌മയിൽ നിന്ന് സഭയെ കൈപിടിച്ചുയർത്തിയത്. പൂജ്യത്തിൽ നിന്നായിരുന്നു തുടക്കം. മറ്റു സഭകളോടൊപ്പം തല ഉയർത്തി നില്ക്കാൻ സാധ്യമാക്കിയതു ബാവയുടെ കഠിനാദ്ധ്വാനം മാത്രം,

10) പ്രശംസയിലും കുപ്രചരണത്തിലും ചരിയാത്ത വന്മരം പ്രശംസകളും വ്യാജപ്രചരണങ്ങളും ബാവായെ തളർത്തുകയോ, വീഴ്ത്തുകയോ ചെയ്‌തില്ല. തിരിച്ചടി ഉണ്ടായപ്പോൾ ബാവ ഭയപ്പെട്ടു പിന്നോട്ടുപോയില്ല. നിരവധി ആരോപണമാണു ശത്രുക്കൾ ഉയർത്തി യത്. എന്നാൽ, ബാവ അവരോട് മത്സരിക്കാനോ എതിർക്കാനോ തുനിഞ്ഞില്ല.

ശ്രേഷം ബാവായുടെ കണ്ണുകൾ എത്താത്തിടമില്ല. യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരുടെയും മുഖഭാവവും മാനസികാവസ്ഥയും ബാവ സൂക്ഷ്‌മതയോടെ ശ്രദ്ധിക്കും. ആർക്കെങ്കിലും എന്തെങ്കിലും വല്ലായ്‌മ ഉണ്ടെന്ന് തോന്നിയാൽ ഉടൻ ബാവ ശെമ്മാശനെ പറഞ്ഞുവിടും. എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് തിരക്കും. തന്നെ കാണാൻ വരുന്നവരെയും പെട്ടെന്നു മനസ്സിലാക്കും. അവരുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്താണു തീരുമാനങ്ങൾ. കാണാൻ വന്നയാൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ പോലും ബാവ വളരെ കരുതലോടെയും സ്നേഹത്തോടെയും അവരെ പരിചരിക്കും. പാത്രിയർക്കാ സെന്റർ നിർമ്മാണ വേളയിൽ പണിക്കാരുടെ അടുക്കൽ ബാവായുണ്ടാകും. അവരുടെ പണികളും, ആവശ്യങ്ങളും ബാവ ശ്രദ്ധിക്കും. തന്നെ കാണാൻ എത്തുന്നവർക്ക് എല്ലാം ഭക്ഷണം കൊടുത്തു വിടാവു എന്ന് ബാവായ്ക്ക് നിർബന്ധം ഉണ്ട്.

കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ആവശ്യങ്ങൾ ബാവാ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുമായിരുന്നു. പാത്രിയർക്കാ സെൻ്റിൻ്റെ ഓരോ മുക്കിലും മൂലയിലും ബാവയുടെ കണ്ണ് എത്തും. മീൻ കുളവും, മൈതാനവും, പരിസരങ്ങളും, പള്ളിയും എപ്പോഴും വെടിപ്പായി സൂക്ഷിക്കണമെന്ന് ബാവായ്ക്ക് നിർബന്ധമാണ്. വിശുദ്ധ ആരാധനയും പ്രാർത്ഥനകളും ചിട്ടയായും ഭംഗിയായും നടത്തുവാൻ ബാവ നിഷ്കർഷിച്ചിരുന്നു. തൻ്റെ കണ്ണുകൾ ദൈവത്തിനും മനുഷ്യർക്കും സമൂഹത്തിനും വേണ്ടി എന്ന് പ്രകാശ ഭൂരിതമായിരിയ്ക്കണമെന്ന് ബാവ കരുതി.

11) ഇല്ലായ്മയിൽനിന്നു വിശ്വപൗരനിലേക്കുള്ള തീർത്ഥാടനം

യാത്രകളാണ് അഞ്ചലോട്ടത്തിൽ തുടങ്ങി അജപാലന ദൗത്യത്തിലെത്തിയ ജീവിതയാത്ര. ചെറുപ്പത്തിൽ സുവിശേഷകന്റെ യാത്രകൾ പഴഞ്ചൻ സൈക്കിളിലായിരുന്നു. ഒരേ ദിവസം വിവിധ ഇടങ്ങളിലെ സുവി ശേഷ പ്രസംഗങ്ങൾക്ക് പത്തിരുപതു കിലോമീറ്ററുകൾ ചവിട്ടിയെത്തണം. പഴയ സൈക്കിൾ മതിയാ കാതെവന്നപ്പോൾ അച്ചൻ്റെ യാത്രകൾ മോട്ടോർ സൈക്കിളിലായി ഒമ്പതു മാസത്തിനിടെ 26 വീഴ്ചകൾ. ഉണ്ടാകുമ്പോൾ തിരികെ നല്‌കിയാൽ മതിയെന്ന വ്യവസ്ഥയിൽ പരിചയക്കാരൻ നല്‌കിയെ 8000 രൂപ

കൊടുത്തു അച്ചൻ കറുത്ത സെക്കൻഡ് ഹാൻഡ് കാർ വാങ്ങി

1986 തുടങ്ങി നീണ്ട 28 വർഷം ബാവയോടൊപ്പമുണ്ടായിരുന്ന ഡ്രൈവർ ബേബിയുടെഒളിമങ്ങാത്ത ഓർമ്മകളിൽ ദിവന്നാസിയോസ് തിരുമേനിയായിരിക്കെ താൻ ആദ്യമോടിച്ച 6768 നമ്പർ പുത്തൻ വെള്ള അംബാസിഡർ മുതൽ മെറ്റാലിക് സിൽവർ കെഎൽ 44 സി 1 നമ്പറുള്ള ഏറ്റവും പുതിയ 500 എസ് ബെൻസ് വരെയുണ്ട്. ബാവായുടെ പ്രായത്തിനും യാത്രകൾക്കുമൊപ്പം കാറുകളും അവയുടെ നിറവും നീളവും അകവും മാറിക്കൊണ്ടിരുന്നു.

എല്ലാ വൻകരകളിലെയും പ്രധാന ലോകരാജ്യങ്ങൾക്കൊപ്പം പൗലോസ് ശ്ലീഹ സുവിശേഷം എത്തിച്ച 69 ദേശങ്ങളിൽ 67 ഉം ബാവ സന്ദർശിച്ചു. ദമാസ്‌കസിലേക്ക് 75 സന്ദർശനങ്ങൾ. ഊർശ്ശേമിലേക്ക് ഒമ്പതു തവണ. റോമിൽ വെച്ച് പലതവണ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

12) സ്നേഹകരുതലിൻറെ നേർസാക്ഷ്യം ക്രിസോസ്റ്റം വലിയ തിരുമേനിയെയും കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിനെയും ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവയും പോലുള്ള ആത്മീയ പിതാക്കളുമായി സുദ്യഢമായ ഹൃദയബന്ധവും ശ്രേഷ്‌ഠബാവ കാത്തുസൂക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ കെ ആൻ്റണി, വി എസ് അച്യുതാനന്ദൻ, ഇമ്മൻ ചാണ്ടി, എസ്.എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗ ങ്ങളിലെ വിവിധ നേതാക്കളുമായൊക്കെ ബാവ ആഴത്തിലുള്ള അടുപ്പം നിലനിർത്തി അടുപ്പമുള്ള വരൊക്കെ ബാവയോട് ആദരവോടെ ഇടപെട്ടു.

13) കാലത്തിനു മുന്നേ സഞ്ചരിച്ച ദീർഘദർശി എം.ജി. സർവ്വകലാശാലയിൽ വൈസ് ചാൻസലർ ആയിരുന്ന കാലത്ത് ലഭിച്ച ബാവയുടെ ഒരു കത്തിന്റെ കഥ ഡോ. സിറിയക് തോമസ് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഇൻലൻഡിൽ മഷികൊണ്ട് സ്വന്തം കൈപ്പടയിൽ രണ്ടോ മൂന്നോ വാചകങ്ങളിൽ എഴുതി പേഴ്‌സണൽ എന്നു മാർക്ക് ചെയ്‌ത കത്ത്. നാഡീ സംബന്ധമായ രോഗത്തെ തുടർന്നു തൃശൂരിലെ ആശുപത്രിയിലായിരുന്ന ‘കൊച്ചുമകൾ ആൻ രിയെ കുറിച്ചോർത്ത് മനസ്സുവിഷമിക്കരുതെന്നും എന്തിനും തയാറായിക്കൊള്ളണം’ എന്നായിരുന്നു ബാവയുടെ ഓർമ്മപ്പെടുത്തൽ. രോഗം ഭേദമായി എന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ് ചെയ്യാമെന്നുമായിരുന്നു ഡോക്ടർമാരുടെ ഉറപ്പ്, അന്നു വൈകിട്ട് ആൻമേരി ദൈവസന്നിധിയിലേക്ക് യാത്രയായി പ്രാർത്ഥനയിൽ ബാവ കാര്യങ്ങൾ മുൻകൂട്ടികാണുന്നു എന്നാണ് സിറിയക് തോമസ് സാറിന്റെ ഉറച്ച വിശ്വാസം.

14) ലോകം ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന താപസൻ

ബാവായുടെ സ്നേഹത്തണൽ അനുഭവിക്കുവാൻ ഭാഗ്യം ലഭിച്ച അനേകം കുടുംബങ്ങളുണ്ട്. അഖില മലങ്കര മർത്ത മറിയം സമാജം വൈസ് പ്രസിഡണ്ടായും സെക്രട്ടറിയായും സഭക്കായി ജീവിതം ഉഴിഞ്ഞുവെച്ച ബാവായുടെ ചരിത്ര രചിച്ച കരിമ്പനത്തറ കുര്യൻ തോമസിൻ്റെ പിതൃസഹോദര പുത്രി ഏലീശ്ബാ എബ്രഹാം എന്ന ശേബാ ടീച്ചറെ ഏലീശ്ബാ പെങ്ങളേ എന്നാണ് ബാവ വിളിച്ചിരുന്നത്. മണർകാട് പള്ളി സഹവികാരിയായിരുന്ന കരിമ്പനത്തറ എബ്രഹാം കോറെപ്പിസ്കോപ്പ 2011 ഏപ്രിൽ, മെയ് മാസങ്ങളിൽ മണർകാട് പള്ളി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നപ്പോൾ മണിക്കൂറുകളാണ് ബാവ അവിടെ ചിലവഴിച്ചത്. മെയ് 18 ബുധനാഴ്‌ച മരിച്ച വല്യച്ചന്റെ സംസ്ക‌ാരം ബാവായുടെ ആവശ്യപ്രകാരം 22 നു ശനിയാഴ്‌ച ആക്കിയത് അന്ന് ഗൾഫ് നാടുകളിലായിരുന്ന ബാവയ്ക്കും സഹമെത്രാപ്പോലീത്തമാർക്കും പങ്കെടുക്കാനായിരുന്നു. ബാവായുടെ സ്നേഹാതിഥ്യമാധുര്യം അനുഭവിക്കാൻ സഭയിലെ ഒട്ടുമിക്ക കുടുംബങ്ങൾക്കും അവസരം ഉണ്ടായിട്ടുണ്ട്. ആരാധനാസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോൾ പരിമിതികൾ മറന്നു പാഞ്ഞെത്തി, പോരാട്ടങ്ങൾക്കും ഇടപെടലുകൾക്കുമൊപ്പം ആരോഗ്യവും പ്രായവും അവഗണിച്ചു ഊർജ്ജസ്വലതയോടെ ഇന്ത്യയിലുടനീളം മാത്രമല്ല വിദേശങ്ങളിലും ഓടിയെത്തി, സഭാമക്കൾക്ക് ആവേശവും അനുഗ്രഹവും പകർന്നു സഭയെ വളർത്തിയ ബാവയെ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുസ്മ‌രിക്കുന്നുണ്ട്. സഭാസംബന്ധമായ യാത്രകൾ കഴിഞ്ഞു വൈകി മടങ്ങിയെത്താറുള്ള സന്ദർഭംങ്ങളിൽ അർദ്ധ രാത്രിയിലും പുലർകാലങ്ങളിൽപോലും ഫോണിൽ വിളിച്ചിട്ട് പോയകാര്യത്തെക്കുറിച്ച് ഒന്നുംതിരക്കാതെ മോൻ തിരികെയെത്തിയോ എന്നറിയാൻ വിളിച്ചതാണെന്നു പറയാറുള്ള ബാവയുടെ പിതൃസഹജമായ വാത്സല്യത്തെകുറിച്ച് സഭാ ട്രസ്റ്റിയായിരുന്ന തമ്പു ജോർജ് തുകലൻ പറയുന്നുണ്ട്. പട്ടം ഏല്ക്കുന്ന തലേന്നുരാത്രി പുത്തൻകുരിശിൽ നിന്ന് നാലുന്നാക്കലെ വീട്ടിലേക്കു ഒമനി വാനിൽ ഒറ്റക്കുപോയ തന്നെ വെളുക്കുവോളം ഉറക്കമിളച്ചിരുന്ന് സുരക്ഷിതമായി എത്തിയോയെന്നു

വിളിച്ചുചോദിക്കുന്ന ബാവയെ ഗീവർഗീസ് മോർ കൂറിലോസ് തിരുമേനി ഓർമ്മിക്കുന്നു.

ആലുവായിലെ പരിശുദ്ധ പൗലോസ് മാർ അത്താനിയോസ് വലിയ തിരുമേനിയുടെ ഓർ

പ്പെരുന്നാളിൽ ഇടവക ജനങ്ങളോടൊപ്പം അവരിലൊരാളായി നിന്നുകൊണ്ട് നേർച്ച സദ്യ കഴിക്കുന്ന

ബാവാ തിരുമേനി ആലുവക്കാരുടെ മനസിലെ മായാചിത്രം മാത്യൂസ് മാർ അന്തിമോസ് തിരുമേനി വരച്ചിട്ടിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.