മലകയറാൻ തോന്നിയാൽ മലകയറും..! എല്ലാം ഓകെയാണ്; വീണ്ടും മലകയറുമെന്നു പ്രഖ്യാപിച്ച് മലമ്പുഴയിലെ മലകയറ്റക്കാരൻ ബാബു; ബാബു ആശുപത്രി വിട്ട് വീട്ടിലെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാത് മലയിലെ മലമടക്കിൽ കുടുങ്ങിയ ബാബു ആശുപത്രി വിട്ടു. വീണ്ടും മലകയറുമോ എന്ന ചോദ്യത്തിന് – മലകയറാൻ തോന്നിയാൽ കയറും – എന്ന മറുപടിയാണ് ബാബു മാധ്യമങ്ങൾക്ക് നൽകിയത്. വെള്ളിയാഴ്ച രാവിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ബാബുവിനോട് മാധ്യമങ്ങൾ പ്രതീകരണം ആരാഞ്ഞപ്പോൾ എല്ലാം ഓകെയാണ് എന്നാണ് ആദ്യം പ്രതികരിച്ചത്.

Advertisements

ഇതിനു ശേഷം ബാബു വീട്ടിലെത്തിയപ്പോഴാണ് മാധ്യമങ്ങൾ വിശദമായി ബാബുവിനോട് കാര്യങ്ങൾ സംസാരിച്ചത്. ബാബുവിന്റെ വാക്കുകൾ ഇങ്ങനെ –
ഫുട്‌ബോൾ കളിക്കാൻ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടുകാർ മലകയറാൻ പോകുകയാണെന്നു പറഞ്ഞാൽ പേടിക്കും. ഇത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മലകയറാൻ പോയപ്പോൾ ഫുട്‌ബോൽ കളിക്കാൻ പോകുകയാണെന്നു പറഞ്ഞത്. ഇതിനു ശേഷം വഴിയിലെത്തിയപ്പോൾ സുഹൃത്തുക്കൾ വിളിച്ചു. ഇവർക്കൊപ്പം മലകയറുന്നതിനായി പോകുകയായിരുന്നു. ഞാൻ മുന്നിൽ നടന്ന് മലയുടെ മുകളിലേയ്ക്കു കയറി. പിന്നാലെ എത്തിയവർക്ക് എനിക്കൊപ്പം കയറിവരാൻ സാധിച്ചില്ല. ഇതേ തുടർന്ന് ഞാൻ ഇടയ്ക്ക് കാൽവഴുതി വീണു. ഈ സമയം ഇവിടെ കുടുങ്ങിപ്പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീണെന്നും കാൽ കുടുങ്ങിയെന്നും സുഹൃത്തുക്കളോട് അറിയിച്ചു. ഇതേ തുടർന്നു ഇവർ ആദ്യം അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. തുടർന്ന്, ഫോണിൽ അഗ്നിരക്ഷാ സേനാംഗങ്ങളെയും പൊലീസിനെയും സ്വന്തം ഫോണിൽ നിന്നും അറിയിച്ചു. ഇതോടെയാണ് നാട്ടുകാരെയും കൂട്ടി അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തിയത്. തുടർന്ന്, ഇവർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുകയായിരുന്നു. രാത്രിയിൽ തണുപ്പുണ്ടാകുമ്പോൾ തൊട്ടടുത്ത ഗുഹയിൽ കയറിയിരിക്കുകയായിരുന്നു. തുടർന്നു, രാത്രിയിൽ ഇരിക്കാൻ വയ്യാതെയായതോടെ താഴേയ്ക്കുള്ള മറ്റൊരു ഭാഗത്തേയ്ക്കു സ്വയം നീങ്ങിയിരിക്കുകയായിരുന്നു. ആരെങ്കിലും രക്ഷിക്കാൻ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇനിയും മലകയറാൻ തോന്നിയാൽ കയറും- ബാബു പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ബാബുവിനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചത്. ആശുപത്രിയിൽ നിന്നു വിട്ടയച്ചതിനു ശേഷം ഇനി പത്തു ദിവസം വീട്ടിൽ തന്നെ വിശ്രമിക്കണമെന്ന നിർദേശമാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്നത്.

Hot Topics

Related Articles