തിരുവല്ല :
നെടുമ്പ്രം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. അഡ്വ. പി എസ് മുരളീധരൻ നായർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ സി ഉഷ്സ്, കെ. ജെ. മാത്യു, എ പ്രദീപ് കുമാർ, ഗ്രേസി അലക്സാണ്ടർ, ഷാജി കല്ലുങ്കൽ, ശശികുമാർ, രാജഗോപാല പ്രഭു എന്നിവർ പ്രസംഗിച്ചു.
Advertisements