എഡിജിപി എം.ആർ അജിത്കുമാറിന്റെ പൊലീസ് മെഡൽ തടഞ്ഞ് ഡിജിപി; നാളെ മെഡൽ വിതരണം നടക്കില്ല

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ മെഡൽ തടഞ്ഞ് ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ്. മികച്ച സേവനത്തിനുള്ള ‘മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ ആണ് തടഞ്ഞത്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലെ ചടങ്ങിൽ വച്ച് നാളെ രാവിലെ 9ന് മുഖ്യമന്ത്രി സമ്മാനിക്കേണ്ട മെഡൽ വിതരണം ചെയ്യേണ്ടെന്ന് പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിനു വേണ്ടി എ.ഐ.ജി പദംസിംഗ് ഉത്തരവിറക്കി.

Advertisements

സ്വർണക്കടത്ത് അടക്കം വിവിധ ആരോപണങ്ങളിൽ പൊലീസ് മേധാവിയുടെയും വിജിലൻസ്, ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് മേധാവികളുടെയും അന്വേഷണം നേരിടുന്നതിനാലാണ് മെഡൽ തടഞ്ഞത്. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിനാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ടുമാസം മുൻപാണ് അജിത് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അപേക്ഷിച്ചിരുന്നത്. ആഗസ്റ്റ് 13നാണ് മെഡൽ പ്രഖ്യാപിച്ചത്. അജിത്ത് അടക്കം 267ഉദ്യോഗസ്ഥർക്കാണ് മെഡൽ.

സെപ്തംബർ ആദ്യം അജിത്തിനെതിരേ പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്നാണ് വിവിധ അന്വേഷണങ്ങൾ പ്രഖ്യാപിച്ചത്. മലപ്പുറം എസ്.പി ഓഫീസ് കോമ്ബൗണ്ടിലെ മരംമുറി, കള്ളക്കടത്ത് സ്വർണംപൊട്ടിക്കൽ, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ, അവിഹിതസ്വത്ത് സമ്ബാദനം, കൈക്കൂലി എന്നിവയിലാണ് അജിത്തിനെതിരേ വിജിലൻസ് അന്വേഷണം. തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് ത്രിതല അന്വേഷണം നേരിടുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത്കുമാറിന്റെ വീഴ്ചകളെക്കുറിച്ച് പൊലീസ് മേധാവിയും പൂരംകലക്കൽ ഗൂഢാലോചന ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ സംഘവും വകുപ്പുകളുടെ വീഴ്ച ഇന്റലിജൻസ് മേധാവിയും അന്വേഷിക്കുകയാണ്. ഗൂഢാലോചനയെക്കുറിച്ച് തൃശൂരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അജിത്തിന്റെ മെഡൽ തടഞ്ഞത്. 2018ൽമെഡൽ ലഭിച്ചതിനാൽ ആലപ്പുഴയിലെ ഡിവൈ.എസ്.പി കെ.ജി.അനീഷിന്റെ മെഡലും തടഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.