കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കോട്ടയം ജില്ല പ്രവർത്തകയോഗം നവംബർ മൂന്നിന് പുളിമൂട് കവലയിലുള്ള പരിഷത്ത് ഹാളിൽ നടക്കും. ശാസ്ത്ര ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന പരിഷത്ത് വാർത്തയുടെ എഡിറ്റർ സുനിൽ കുമാർ എസ് എൽ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ചേർന്ന പരിഷത്ത് സംസ്ഥാന പ്രവർത്ത ക്യാമ്പിന്റെ തീരുമാനങ്ങൾ അടിസ്ഥാനമാക്കിയുള്ള തുടർ പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിക്കുന്നത് പ്രവർത്തക യോഗം ചർച്ച ചെയ്യും. കേരള സമൂഹത്തിൻറെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അടിസ്ഥാനതല പ്രവർത്തനങ്ങൾ, വരുന്ന രണ്ടു വർഷത്തേക്ക് സംഘടന പൊതുവായിഏറ്റെടുക്കാൻ പോകുന്ന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന റിപ്പോർട്ടിങ്ങ് എന്നിവ പ്രവർത്തകയോഗത്തിൽ നടക്കും. സംസ്ഥാന തലവികസന ക്യാമ്പയിൻ്റ റിപ്പോർട്ടിംഗ് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ അവതരിപ്പിക്കും .ജില്ലാ കമ്മിറ്റി വരുന്ന ആറുമാസത്തേക്ക് ഏറ്റെടുക്കാൻ പോകുന്ന പ്രധാന പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണം,വിവിധ പ്രമേയങ്ങളുടെ അവതരണം എന്നിവ യോഗത്തിന്റ ഭാഗമായുണ്ടാവും. തുടർന്ന് മേഖലാ തല ഗ്രൂപ്പ് ചർച്ചകളും , അവതരണവും നടക്കും .ജില്ലയിൽ നിന്നുള്ള പരിഷത്തിന്റെ സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മേഖലാ ഭാരവാഹികൾ, യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കുന്നതാണ്.പ്രതിനിധികൾ സമയ ക്ലിപ്തമായി പങ്കെടുത്ത് പ്രവർത്തക യോഗം വിജയിപ്പിക്കണമെന്നു സംഘടനയുടെ ജില്ലാ സെക്രട്ടറി വിജു കെ നായർ, പ്രസിഡന്റ് കെ കെ സുരേഷ് കുമാർ,ട്രെഷറർ എസ് എ രാജീവ് തുടങ്ങിയവർ അഭ്യർത്ഥിച്ചു.