കോട്ടയം ഗവ നഴ്‌സിംഗ് കോളേജിൽ ആൻ്റിറാഗിങ് ക്ലാസ്സ് നടത്തി : അഡ്വ. വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു

ഗാന്ധിനഗർ :കോട്ടയം ഗവ നഴ്‌സിംഗ് കോളേജിൽ ആൻ്റിറാഗിങ് ബോധവത്കരണ ക്ലാസ്സ് നടത്തി. അഡ്വ. വിവേക് മാത്യു വർക്കി ക്ലാസ്സ് എടുത്തു റാഗിങ് എന്താണെന്നും അതിനെതിരായുള്ള നിയമവശങ്ങളുമായിരുന്നു ക്ലാസ്സിൽ ചർച്ച ചെയ്തത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ്സിൽ നഴ്‌സിംഗ് കോളേജ് അസോ :പ്രൊഫസർ ഡോ: ലിനി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ മിസ്സ് റോസന്നാ സിബി സ്വാഗതം ആശംസിച്ചു. തുടർന്ന് യൂണിയൻ അഡ്വൈസർ ദിവ്യ ദേവകുമാർ ആശംസകൾ അറിയിച്ചു. ക്ലാസ്സിന്റെ അവസാനം വിദ്യാർഥികൾ തങ്ങളുടെ സംശയങ്ങൾ പങ്കുവെക്കുകയും സംശയനിവാരണം ചെയ്യുകയും ചെയ്‌തു. യൂണിയൻ ആർട്‌സ് സെക്രട്ടറി മുബീന കുഞ്ഞുമോൻ നന്ദി പറഞ്ഞു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.