അഡ് ലെയ് ഡ് : ആസ്ട്രേലിയയിൽ അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന മലയാളി കുടുംബത്തിന് സാമൂഹിക വിരുദ്ധരുടെ നിരന്തര ശല്യം നേരിടുന്നതായി പരാതി. വിഷയത്തിൽ ആസ്ട്രേലിയൻ സർക്കാരിൽ പരാതി നൽകിയിട്ടും ഇവരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ലഭിച്ചില്ലെന്നാണ് പരാതി. ആസ്ട്രേയിലൻ സർക്കാരും പൊലീസും മാനസിക രോഗിയെന്ന് മുദ്രകുത്തി ഇവരെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവർ പുറത്തിറങ്ങുന്ന സമയത്ത് പിൻതുടർന്ന് എത്തുന്ന സംഘം ശല്യം ചെയ്യുന്നതായും പിൻതുടർന്ന് വരുന്നതുമായാണ് ഇവർ പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ചു സൗത്ത് ഓസ്ട്രേലിയൻ സർക്കാരിൽ പരാതി നൽകിയെങ്കിലും പൊലീസ് വീട്ടിലെത്തി കുടുംബത്തെ മാനസിക രോഗിയെന്നു മുദ്രകുത്താനാണ് ശ്രമിച്ചതെന്നാണ് ആരോപണം. കായംകുളത്തു നിന്നും സൗത്ത് ആസ്ട്രേലിയയിൽ എത്തിയ കുടുംബത്തിന് നേരെയാണ് നിരന്തരം പീഡനം ഉണ്ടാകുന്നത്. വിഷയത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രിയ്ക്ക് അടക്കം കുടുംബം പരാതി നൽകിയിട്ടുണ്ട്.ഇവർ താമസിക്കുന്ന വീടിന്റെ മേൽക്കൂരയിൽ മോട്ടോർ ഘടിപ്പിച്ച ശേഷം വീടിനുള്ളിലേയ്ക്ക് ഗ്യാസ് അടിയ്ക്കാൻ ശ്രമിക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു പൊലീസിനും പൊലീസിന്റെ മന്ത്രിയ്ക്കും, പ്രീമിയർക്കും ലോക്കൽ മെമ്പർക്കും പരാതി നൽകിയിട്ടും ഒരു സഹായവും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടും ഇതിൽ നടപടിയെടുക്കാതെ മാനസിക പ്രശ്നമാണ് എന്ന് വരുത്തിത്തീർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത് കൂടാതെ റാസിസവും ഹേറ്റ് ക്രൈമുമാണ് ഇതിനു പിന്നിൽ നടക്കുന്നത്. ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള നിയമസഹായവും, അഭിഭാഷകന്റെ സഹായവും ആസ്ട്രേലിയൻ സർക്കാർ ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് ഓസ്ട്രേലിയയിൽ വ്യാപകമായി നടക്കുന്നതെന്നാണ് കായംകുളം സ്വദേശികളായ അമ്മയും രണ്ട് പെൺമക്കളും അടങ്ങുന്ന മലയാളി കുടുംബം ആരോപിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇന്ത്യൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.