കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്ന് ആറാം വാർഡിൽ നിന്നും ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക്് പണവും ബാഗും രേഖകളും നഷ്ടമായതായാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്ന പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ കയറുന്ന ചില സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

Advertisements

ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുന്ന ഇത്തരം സംഘങ്ങൾ പാസില്ലാതെ ആശുപത്രിയിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സമയത്താണ് ഉള്ളിൽ കയറുന്നത്. തുടർന്ന് വാർഡുകളിൽ കറങ്ങി നടന്ന ശേഷം തക്കം കിട്ടുമ്പോൾ മോഷണം നടത്തും. ഇത്തരത്തിൽ ഒരു ദിവസം അഞ്ച് കേസെങ്കിലും ആശുപത്രിയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാൽ, പല സ്ഥലങ്ങളിൽ നിന്നും എത്തുന്ന സാധാരണക്കാരായ രോഗികൾ അടക്കമുള്ളവർക്ക് പലപ്പോഴും വിഷയത്തിൽ പരാതി നൽകാനാവില്ല. നഷ്ടം സ്വയം സഹിച്ച് തങ്ങളുടെ ബുദ്ധിമുട്ടുകളുടെ പിന്നാലെ നടക്കുകയാണ് ഇവർ ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരാണ് ഇവരിൽ പലർക്കും പണവും മറ്റ് രേഖകളും നഷ്ടമായാൽ തിരികെ എടുക്കാൻ പോലും മാർഗമില്ല. ഇത്തരം സാഹചര്യത്തിലാണ് ഇപ്പോൾ ആശുപത്രിയിൽ മോഷണവും പതിവാകുന്നത്. ആശുപത്രിയുടെ കവാടങ്ങളിൽ പൊലീസ് യൂണിഫോം ധരിച്ച് സെക്യൂരിറ്റി ജീവനക്കാർ സ്ഥിരം ജോലിയിലുണ്ട്. ഇവിടെ ആശുപത്രിയിൽ എത്തുന്ന മോഷ്ടാക്കളെ തിരിച്ചറിയാനോ പിടികൂടാനോ ഇവർ സാധിക്കാറില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധവും ഉയരാറുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.