കോട്ടയം: ഏറ്റുമാനൂർ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും അടിസ്ഥാന സൗകര്യവികസനങ്ങളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. സ്ഥാപനത്തിൽ പുതിയ കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നതിനായ കൂടുതൽ തുക അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിച്ചു. ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് കെ.വി. മജു, പി.ടി.എ. പ്രസിഡന്റ് പി.പി. സലിം, പാലാ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അരുൺ മാത്യു, കോതമംഗലം കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് പി.ടി. രതീഷ് എന്നിവർ പ്രസംഗിച്ചു.