ന്യൂഡൽഹി: നവംബർ ഒന്ന് മുതൽ രണ്ട് പുതിയ മാറ്റങ്ങളാണ് യുപിഐക്ക് വന്നിരിക്കുന്നത്. നാഷണൽ പേയ്മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റിലാണ് പുതിയ മാറ്റങ്ങൾ വരുന്നത്. നവംബർ ഒന്ന് മുതൽ യുപിഐ ലൈറ്റിൽ ഇടപാട് ലിമിറ്റ് വർധിപ്പിച്ചു. ഓട്ടോമാറ്റിക് ടോപ്- അപ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ മൂല്യമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ കാര്യക്ഷമമാക്കാനാണ് നടപടി.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് പിൻ നമ്ബറടിക്കാതെ തന്നെ 1,000 രൂപ വരെയുള്ള ഇടപാടുകൾ നടത്താം. മുൻപ് ഇത് 500 രൂപയായിരുന്നു. വാലറ്റ് ബാലൻസ് പരിധി പരമാവധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി ഉയർത്തി. എന്നാൽ പ്രതിദിന ഇടപാട് ലിമിറ്റ് 4,000 രൂപയായി തന്നെ തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റെക്കോർഡ്. ഒക്ടോബറിൽ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം 23.5 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുപിഐ സംവിധാനം ആരംഭിച്ച 2016ന് ശേഷം ഒരു മാസം ഇത്രയും ഇടപാടുകൾ നടന്നത് ആദ്യമായാണ്.