പാലാ : അച്ചായൻസ് ജ്വല്ലറിക്ക് മുന്നിൽ ഫുട്ട് പാത്ത് കയ്യേറി സ്ഥാപിച്ചത് എന്ന് ആരോപണം ഉയർന്ന ബോർഡ് അച്ചായൻസ് അധികൃതർ തന്നെ നീക്കം ചെയ്തു. പൊതുജനങ്ങളെയോ ജനപ്രതിനിധികളെയോ അധികൃതരെയോ വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ല അച്ചായൻസ് എന്നും നിയമം പാലിച്ചും ജനങ്ങളോട് മാതൃകാപരമായി ഇടപെട്ടും നിലനിൽക്കുന്ന ഒരു പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ഇപ്പോൾ സൃഷ്ടിക്കപ്പെടുന്ന പല വാർത്തകൾക്ക് പിന്നിലും തങ്ങളെ തേജോവധം ചെയ്യാനുള്ള തല്പരകക്ഷികളുടെ ഇടപെടൽ സംശയിക്കുന്നതായും അവർ വ്യക്തമാക്കി.
അച്ചായൻസ് ഗ്രൂപ്പിന്റെ പത്രക്കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാന്യമായി ബിസിനസ് ചെയ്യുകയും, ലാഭത്തിന്റെ ഒരു വിഹിതം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തുകൊണ്ട് സാമൂഹിക സഹവർത്തിത്വവും ബിസിനസ് നിലനിൽപ്പും ഒരുപോലെ ഉറപ്പാക്കുന്ന മാതൃകാപരമായ സംരംഭമാണ് അച്ചായൻസ് ഗ്രൂപ്പ്. പാലായിലെ പൊതുജനങ്ങളുടെ മുന്നിൽ ഒരു നിമിഷം പോലും സംശയനിഴലിൽ നിൽക്കാൻ ആഗ്രഹമില്ലാത്തതിനാൽ വിവാദമുയർന്ന ബോർഡ് സ്വയം എടുത്തു മാറ്റുകയാണ്. രാഷ്ട്രീയ നീക്കങ്ങളുടെയും, മറ്റുചില കുടിപ്പകകൾക്കും ഇടയിൽ നിരപരാധികളായ ഒരു സംരംഭം പെട്ടുപോയതിന്റെ പ്രത്യാഘാതങ്ങളാണ് പാലായിൽ ഉണ്ടായ സംഭവവികാസങ്ങൾ.
ബിസിനസ് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് പാലായിലേക്ക് എത്തിയപ്പോഴും ഇപ്പോഴും ഉള്ളത്. എന്നാൽ ചില ബോധപൂർവ്വമായ ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുവാനും ഉണ്ടായത് അത്യന്തം ഖേദകരമാണ്. നേരിന്റെയും നന്മയുടെയും പാതയിൽ പാലായിൽ തുടർന്നും മുന്നോട്ടു പോകും. ജനങ്ങൾക്കൊപ്പം നിന്ന് വളർന്ന പ്രസ്ഥാനമാണ് അച്ചായൻസ് ജ്വല്ലറി. എന്നും അത് അങ്ങനെ തന്നെയായിരിക്കും. ജനങ്ങൾ കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ഏറ്റവും വിനീതമായി അച്ചായൻസ് ഗ്രൂപ്പിന് വേണ്ടി ടോണി വർക്കിച്ചൻ.