കോട്ടയം: ഒരു കാപ്പിയ്ക്ക് 25 രൂപ..! നാല് കാപ്പി കുടിച്ചപ്പോൾ ഈടാക്കിയത് 100 രൂപ. ജി.എസ്.ടി അടക്കമുള്ള നിരക്കാണ് ഇത്. കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപത്തെ മാലി ഹോട്ടലിലെ ഉടുപ്പി റസ്റ്ററന്റിൽ ഒരു കാപ്പിയ്ക്ക് ഈടാക്കുന്ന നിരക്കാണ് പുറത്തു വന്നത്. വെള്ളിയാഴ്ച കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ കുടുംബത്തിനാണ് വൻ വില നേരിടേണ്ടിവന്നത്.
നാലു കാപ്പിയും, രണ്ട് മസാലദോശയും കഴിച്ചപ്പോൾ 260 രൂപയാണ് ബില്ലായത്. ഹോട്ടൽ ജീവനക്കാരോട് കാപ്പിയുടെ വില ചോദിച്ചപ്പോഴാണ് ഒരു കാപ്പിയ്ക്ക് 25 രൂപയാണ് എന്ന ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. ഇതേ തുടർന്ന് ഇവർ ഹോട്ടലിൽ നിന്നും ബില്ലും വാങ്ങിയാണ് പുറത്തിറങ്ങിയത്. സാധാരണ ഒരു കാപ്പിയ്ക്ക് പതിനഞ്ച് രൂപ വരെ കോട്ടയത്തെ ഹോട്ടലുകൾ ഈടാക്കുന്നുണ്ട്. എന്നാൽ, 25 രൂപ എന്നത് അമിത വിലയാണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു മസാലദോശയ്ക്ക് 80 രൂപയും, ഒരു കാപ്പിയ്ക്ക് 25 രൂപയുമാണ് ഈടാക്കുന്നത്. കാപ്പിയുടെ വിലയുടെ കാര്യത്തിലാണ് ഇപ്പോൾ അഭിപ്രായ വ്യാത്യാസം ഉയർന്നിരിക്കുന്നത്. കാപ്പിയുടെ വിലയിൽ പരാതി ഉയർന്നതിനെ തുടർന്നു ജാഗ്രതാ ന്യൂസ് ലൈവ് റിപ്പോർട്ടർമാർ, ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ, 25 രൂപയാണ് തങ്ങളുടെ കാപ്പിയ്ക്കു വിലയെന്നാണ് ഇവർ വ്യക്തമാക്കിയത്. കാപ്പിയ്ക്കു പ്രത്യേകയൊന്നുമില്ലെന്നും ഇതാണ് തങ്ങളുടെ വിലയെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.