വാണിജ്യ സിലണ്ടറിന്റെയും അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം; വാടകയ്ക്ക് ജി.എസ്.ടി; സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ മേഖല തകർന്ന് തരിപ്പണമാകും: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്

കോട്ടയം: വാണിജ്യ സിലിണ്ടറിന്റെയും, പലചരക്ക് പച്ചക്കറി മത്സ്യമാംസങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റവും, വാടകയ്ക്ക്‌മേൽ 18% ജിഎസ്ടി ചുമത്തുവാനുള്ള തീരുമാനവും ഹോട്ടൽ വ്യവസായ മേഖലയെ തകർത്തു തരിപ്പണമാക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ് ആരോപിച്ചു. 2019 തിൽ 1085 രൂപയുണ്ടായിരുന്ന ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ1802 രൂപയായി.തൊഴിലാളികളുടെ കൂലിയിൽ വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തൊഴിൽകരം, ബിൽഡിംഗ് ടാക്‌സ് ലൈസൻസ്ഫീ എന്നിവയിലും വലിയ വർധന ഉണ്ടായി. ഇടത്തരം ചെറുകിട ഹോട്ടലുകൾ വൻ സാമ്പത്തിക ബാധ്യതയിലേക്ക് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പുറമെയാണ് പ്രകൃതിക്ഷോഭങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ. സീസൺ കച്ചവടത്തെ പോലും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയെ സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.