കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിൽ മുൻഗണന റേഷൻകാർഡിൽ ഉൾപ്പെട്ടവരിൽ വിരലടയാളം പതിയാത്ത അംഗങ്ങൾക്ക് ഐറിസ് സ്കാനർ
ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനായുള്ള ക്യാമ്പ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. കറുകച്ചാൽ ഗ്രാമപഞ്ചായത്തിലെ ക്യാമ്പ് തിങ്കളാഴ്ച നവംബർ നാലിന് നെത്തല്ലൂർ കാർത്തിക ഓഡിറ്റോറിയത്തിൽ നടക്കും. നഗരസഭ – പഞ്ചായത്ത് ക്യാമ്പുകളിൽ മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർക്കായി ചൊവ്വാഴ്ച നവംബർ അഞ്ചിന് ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ക്യാമ്പ് നടക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. റേഷൻ കാർഡും ആധാർ കാർഡുമായി എത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Advertisements