സുരേഷ് ഗോപി തന്തയ്ക്ക് വിളിച്ചിട്ട് പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല; പിണറായി വിജയൻ കേരളം ഭരിക്കുന്നത് ഭയന്ന്: മുഖ്യമന്ത്രിയ്‌ക്കെതിരെ കടുത്ത വിമർശനവുമായി വി.ഡി സതീശൻ

കൊച്ചി (പറവൂർ): മൂന്നു വർഷത്തിനു ശേഷം കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ. സുരേന്ദ്രന് വേണ്ടി കുഴൽപ്പണം അയച്ചത് കർണാടകത്തിലെ ബി.ജെ.പി നേതാവായ ലഹർ സിങ് സൊറായ ആണ്. രാഹുൽ ഗാന്ധിയെ അപമാനിച്ച സി.പി.എമ്മും പിണറായി വിജയനും കുഴപ്പണ കേസ് ബി.ജെ.പിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാൻ പോലും തയാറാകാത്തത് വിസ്മയകരമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Advertisements

മുഖ്യമന്ത്രിക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശം പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും ചോദ്യം ചെയ്‌തോ? പാലക്കാട് മൂന്നാം സ്ഥാനത്തുള്ള സി.പി.എം കോൺഗ്രസിൽ നിന്നും ആളെ പിടിക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. മൂന്നു വർഷത്തിനു ശേഷമാണ് കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കത്തയച്ചിരിക്കുന്നത്. 41 കോടി 40 ലക്ഷം രൂപ കുഴപ്പണമായി എത്തിയെന്നാണ് കത്തിൽ പറയുന്നത്. തിരൂർ സതീഷ് വെളിപ്പെടുത്തിയ ഒൻപതര കോടി അതിൽ ഒരു ഘടകം മാത്രമാണ്. 41 കോടി 40 ലക്ഷം വന്നത് ലഹർ സിങ് സൊറായ എന്ന ആളിൽ നിന്നാണ്. പണം എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലേക്കും. രാജസ്ഥാനിൽ വേരുകളുള്ള കർണാടകത്തിലെ എം.എൽ.സിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ ബി.ജെ.പിക്ക് പ്രിയപ്പെട്ട ബിസിനസുകാരനാണ് ലഹർസിങ്. കുഴൽപ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂരം കലക്കി ആറു മാസത്തിനു ശേഷം ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും. ആംബുലൻസിൽ രോഗിയല്ല, ബി.ജെ.പി സ്ഥാനാർത്ഥിയും ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുമാണെന്ന് അറിഞ്ഞിട്ടും എസ്‌കോർട്ടും പൈലറ്റും നൽകാൻ നിർദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമോ? മഞ്ചേശ്വരം കോഴ കേസിലും നടന്നത് ഇതുതന്നെയാണ്. ഒരു വർഷം കൊണ്ട് നൽകേണ്ട കുറ്റപത്രമാണ് 17 മാസത്തിന് ശേഷം സമർപ്പിച്ചത്. എന്നിട്ടും കാലതാമസം വരുത്തിയതിനുള്ള അപേക്ഷ പോലും സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചില്ല. സുരേന്ദ്രനെ കേസിൽ നിന്നും ഒഴിവാക്കാനുള്ള സൗകര്യമാണ് രണ്ടു കേസുകളിലും ചെയ്തു കൊടുത്തത്. സി.പി.എം- ബി.ജെ.പി അവിഹിത ബാന്ധവത്തെ കുറിച്ച് പ്രതിപക്ഷം പറഞ്ഞതൊക്കെ ഇപ്പോൾ ശരിയായി.

ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്. എന്നിട്ടും പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ? ഭയന്നാണ് പിണറായി ഭരിക്കുന്നത്. വി.ഡി സതീശൻ കാപട്യക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും നിയമസഭയിൽ പറഞ്ഞ പിണറായി വിജയൻ അതിൽ ഒരു വാക്കെങ്കിലും തന്തയ്ക്കു വിളിച്ച സുരേഷ് ഗോപിക്കെതിരെ പറഞ്ഞോ? അതിനുള്ള ധൈര്യം പിണറായി വിജയനില്ല. ഒരു രാഷ്ട്രീയക്കാരനും ഒരാൾക്കെതിരെയും അങ്ങനെ പറയാൻ പാടില്ല. അതുകൊണ്ടാണ് പൊലീസിന് പരാതി നൽകിയത്. ഞങ്ങൾക്ക് വിഷമം ഉണ്ടായിട്ടും ഒരു സി.പി.എമ്മുകാരനും ഒരു വിഷമവും ഇല്ല. മരുമകൻ എന്തോ പറഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ വിഷമമുള്ളൂ. എം.വി ഗോവിന്ദൻ എവിടെയായിരുന്നു. 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു സി.പി.എമ്മുകാരനും പരാതി ഇല്ലെന്നു കണ്ടതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്.

കുഴൽപ്പണ കേസിലും വി.ഡി സതീശനും സുധാകരനും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞത് അദ്ദേഹം ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്തതു കൊണ്ടാണ്. ആദ്യം പ്രതികരിച്ചത് ഞാനാണ്. സ്വന്തം പ്രസ്താവന മാത്രം വായിക്കാതെ ബാക്കിയുള്ളവർ പറയുന്നത് കൂടി കേൾക്കണം. ഗോവിന്ദനൊന്നും ഇതിൽ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവിന്ദന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

മൂന്ന് മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്താണ് യു.ഡി.എഫ്. ഒരു കാലത്തും ഇല്ലാത്ത തരത്തിൽ മുന്നൊരുക്കം നടത്തി ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടക്കുന്നത്. തൃക്കാക്കരയിൽ ഒരാൾ പോയിട്ടും പി.ടി തോമസിന്റെ ഇരട്ടി ഭൂരിപക്ഷത്തിന് വിജയിച്ചു. പുതുപ്പള്ളിയിൽ ഒരാൾ പോകുമെന്ന് പറഞ്ഞിട്ടും ഉമ്മൻ ചാണ്ടിയുടെ മൂന്ന് ഇരട്ടി ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. കോൺഗ്രസിനെ ആർക്കും ഒരു പോറൽ പോലും ഏൽപ്പിക്കാനാകില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.