ഔഷധ വിലവർദ്ധനവ് പിൻവലിക്കുക ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : അവശ്യ മരുന്നുകളുടെ വിലവർധനയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചിട്ടുള്ളത്. ഔഷധനിർമ്മാണക്കമ്പിനികളുടെ ആവശ്യപ്രകാരം നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി 8 ഇനം മരുന്നുകളുടെ വില വർദ്ധിപ്പിച്ചു. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസികാരോഗ്യ വൈകല്യങ്ങൾ മുതലായവയുടെ ചികിത്സയ്ക്കായായി ഉപയോഗിക്കുന്ന ഈ മരുന്നുകളിൽ ഭൂരിഭാഗവും ചെലവ് കുറഞ്ഞതും പൊതുവെ രാജ്യത്തെ പൊതുജനാരോഗ്യ പരിപാടികളിൽ നിർണായകമായ ആദ്യ ചികിത്സക്കായി ഉപയോഗിക്കുന്നവയുമാണ്.പല മരുന്നുകളുടെയും നിലവിലുള്ള പരിധിയുടെ 50% വരെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ദോഷകരമായി ബാധിക്കുന്ന തീരുമാനം പിൻവലിക്കാൻ അധികൃതർ തയ്യാറാകണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. പ്രവർത്തകയോഗം പരിഷത്ത് വാർത്ത എഡിറ്റർ സുനിൽകുമാർ എസ് എൽ ഉദ്ഘാടനം ചെയ്തു. വികസന ക്യാമ്പയിൻ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി വിജു കെ നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആർ സനൽകുമാർ, കെ രാജൻ, ജിസ്സ് ജോസഫ്,എസ് എ രാജീവ്,പി എൻ കേശവൻ,രശ്മി മാധവ്,സി ശശി,വിഷ്ണു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.