കോട്ടയം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തി നിരന്തരം മോഷണം നടത്തുന്ന പളനി കുമാരനല്ലൂരിൽ എത്തിയതായി പൊലീസ്. കോട്ടയം ഗാന്ധിനഗർ പൊലീസാണ് പളനിയിറങ്ങിയെന്ന ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വീടുകളും കടകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പളനിയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സംക്രാന്തി, കുമാരനല്ലൂർ പ്രദേശങ്ങളിൽ വ്യാപകമായ രീതിയിൽ മോഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയം ജില്ലാ പൊലീസും , ഗാന്ധിനഗർ പൊലീസും അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് ഈ മോഷണങ്ങൾക്ക് പിന്നിൽ സ്ഥിരം കുറ്റവാളിയായ പളനിയാണ് എന്ന സൂചനകൾ പൊലീസിനു ലഭിച്ചത്. ഇയാൾ കുമാരനല്ലൂർ , സംക്രാന്തി ഭാഗങ്ങളിൽ കറങ്ങി നടക്കുന്നതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയത്. നേരത്തെ സംക്രാന്തിയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് ഇവിടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇവിടെ ജനങ്ങളെ വിളിച്ചു കൂട്ടിയാണ് പൊലീസിന്റെ ബോധവത്കരണ പരിപാടി നടത്തിയത്. ഇതിനു പിന്നാലെയാണ് പളയിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് സന്ദേശം ഗാന്ധിനഗർ പൊലീസ് പുറത്തിറക്കിയത്. ഗാന്ധിനഗർ പൊലീസിന്റെ സന്ദേശം ഇങ്ങനെ – ഈ ഫോട്ടോയിൽ കാണുന്നത് പളനിസ്വാമി എന്ന മോഷ്ടാവാണ്.. ഇയാൾ സെപ്റ്റംബർ മാസം വിയ്യൂർ ജയിലിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.. ഇയാൾ രാത്രികാലങ്ങളിൽ കോട്ടയം മെഡിക്കൽ കോളേജ്, സംക്രാന്തി,കുമാരനല്ലൂർ,അടിച്ചിറ എന്നിവിടങ്ങളിൽ മോഷണം നടത്തുവാനായി കറങ്ങി നടക്കുന്നതായി വിവരം ലഭിച്ചിട്ടുള്ളതാണ്.. ഇയാളെ പകൽ സമയത്ത് ആരെങ്കിലും കാണുകയാണെങ്കിൽ താഴെപ്പറഞ്ഞ നമ്പറുകൾ അറിയിക്കുക…. Inspector Gandhinagar 9497947157Sub Inspector Gandhinagar9497980320