“രാഹുൽ മാങ്കൂട്ടത്തിലിനു മാന്യത അറിയില്ല; പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും”; പാലക്കാട്‌ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ച് എ.കെ ബാലൻ

പാലക്കാട്: കല്യാണ വീട്ടില്‍ ഹസ്തദാനത്തിന് ശ്രമിച്ച പി സരിനെ അവഗണിച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എകെബാലന്‍ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല. കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം. എന്തുകൊണ്ടാണ് കരുണാകരന്‍റെ  സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്? പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. 

Advertisements

നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും എ കെ ബാലൻ പറഞ്ഞു.യുഡിഎഫ് സ്ഥാനാർഥിയുടെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം. രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല. സരിനോട്  രാഹുൽ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.