നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍സ്‌കന്ദഷഷ്ഠിആചരണം നവബംര്‍ ഏഴിന്

ഏറ്റുമാനൂര്‍: നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍സ്‌കന്ദഷഷ്ഠിആചരണം നവബംര്‍ ഏഴിന്ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. സുബ്രഹ്‌മണ്യസ്വാമി ശൂരസംഹാരംചെയ്ത ദിവസമാണ് സ്‌കന്ദഷഷ്ഠി.ഭഗവാന്‍ ദേവസേനാതിപതിയായി താരകാസുര നിഗ്രഹഭാവത്തില്‍ കുടികൊള്ളുന്ന നീണ്ടൂര്‍ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠിആചരണംപ്രധാന്യമുള്ളതാണന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സ്‌കന്ദഷഷ്ഠി ദിവസത്തെ പൂജകള്‍ ക്ഷേത്രംതന്ത്രിസൂര്യകാലടിസൂര്യന്‍ജയസൂര്യന്‍ഭട്ടതിരിപ്പാടിന്റേയും മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ്.ജി.നമ്പുതിരിയുടെയും മഖ്യകാര്‍മികത്വത്തിലാണ് നടക്കുന്നത്.ഏഴിന് രാവിലെ 7.30-ന് സ്‌കന്ദഷഷ്ഠിസംഗീതോത്സവം- സംഗീതസദസ് വിഷ്ണുപ്രസാദ് ഇടയാറ്റ്,9.15-ന്‌കോട്ടയംആര്‍.നന്ദകുമാറിന്റ വയലില്‍കച്ചേരി, 11-ന് കേരളാപോലീസ് മുന്‍ ഡി.ജി.പി.ഡോ.അലക്‌സാണ്ടര്‍ ജേക്കബിന്റ ആദ്ധ്യാത്മിക പ്രഭാഷണം,ഒരുമണിക്ക് ഷഷ്ഠിപൂജ,1.45-ന് നീണ്ടൂര്‍ ധ്വനിബീറ്റ്‌സിന്റ ഭക്തിഗാനമേള എന്നിവയാണ് പ്രധാനപരിപാടികള്‍.കേരളാക്ഷേത്രസംരക്ഷണസമിതി ജില്ലാവൈസ് പ്രസിഡന്റ് കെ.പി.സഹദേവന്‍,ശാഖാസെക്രട്ടറി ബി.മുരളീധരന്‍,ദേവസ്വം സെക്രട്ടറി എസ്.അരവിന്ദാക്ഷന്‍,പുനരുദ്ധാരണസമിതി സെക്രട്ടറി അശോക് രാജന്‍,കാര്‍ത്തിക്.സി.നായര്‍ എന്നിവര്‍ പ്രത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.