കോട്ടയം : ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തല്ലി ആണ് ഈ റോഡ് ഇങ്ങനെയായത്. മഴപെയ്ത് മണ്ണ് വീണ് ഓട അടഞ്ഞതോടെയാണ് എം സി റോഡ് സ്റ്റാർ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായത്.ഈ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി എടുക്കേണ്ട പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും പരസ്പരം വഴിപറഞ്ഞ് കൈ കഴുകുകയാണ് ഇതോടെ ദുരിതമനുഭവിക്കുകയാണ് സാധാരണക്കായ ജനങ്ങൾ.കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജംഗ്ഷനിൽ അതിരൂക്ഷമായ വെള്ളക്കെട്ട്.
സ്റ്റാർ ജംഗ്ഷൻ മുതൽ പറപ്പള്ളി ടയർ വരെയുള്ള ഭാഗത്താണ് കനത്ത മഴയെ തുടർന്ന് അതിരൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേ തുടർന്ന് കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്.മുൻപ് സ്റ്റാർ ജംഗ്ഷന് സമീപം സമാനമായ രീതിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് കെഎസ്ഇബിയുടെ മതിൽ തകർന്നുവീഴുന്ന സാഹചര്യമുണ്ടായിരുന്നു.ഇതേ തുടർന്ന് കെഎസ്ഇബി ഓഫീസിനുള്ളിൽ പോലും അന്ന് വെള്ളം കയറി കനത്ത നാശനഷ്ടമാണ് അധികൃതർക്ക് ഉണ്ടായത്. ഇത്തരത്തിലാണ് ഇന്നും വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത് വൈകിട്ട് നാലരയോട് കൂടി ആരംഭിച്ച കനത്ത മഴയിലാണ് റോഡ് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയത് സ്റ്റാർ ജംഗ്ഷനിലെ പെട്രോൾ പമ്പിലും അതുപോലെതന്നെ സമീപത്തെ കടകളിലും എല്ലാം വെള്ളം കയറിയിട്ടുണ്ട് ഇവിടെ ഓട മണ്ണ് വീണ് അടഞ്ഞതിനെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. സ്റ്റാർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് കോട്ടയം നഗരത്തിലേക്ക് ഇതിനോടകം വ്യാപിച്ചിട്ടുണ്ട്.ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.