വക്കഫ് നിയമ ഭേദഗതി എതിർക്കുന്നവർ മുനമ്പം നിവാസികളെ വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മഹാത്മാ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിന് നേടി തന്ന സ്വാതന്ത്രവും, ജനാധിപത്യവും തുടർന്ന് വന്ന യുപിഎ സർക്കാരുകൾ ഒരു മതവിഭാഗത്തിന്റെ വോട്ട് ലക്ഷ്യമാക്കി വികലമായ വക്കഫ് നിയമം നടപ്പിലാക്കിയതു മൂലം കുടി ഇറക്ക് ഭീഷണി നേരിടുന വൈപ്പിൻ നിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുകഎന്നവശ്യപ്പെട്ട് മുനമ്പം വേളങ്കണ്ണി മാതാപള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ മുട്ടിന്മേൽ നിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുത്തു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളുടെ വസ്തുവിന്റെ റവന്യൂ രേഖ നൽകാൻ കേരളത്തിലെ ഇടതു-വലതു മുന്നണികൾ (ഇന്ത്യ മുന്നണി ) ആത്മാർത്ഥത കാട്ടണമെന്ന് സജി ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ വക്കഫ്‌ ഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന ഇന്ത്യമുന്നണി മുനമ്പം നിവാസികളെ വഞ്ചിക്കുക ആണെന്നും അദ്ധേഹം കുറ്റപ്പെടുത്തി. കോട്ടയം ജില്ലാ പ്രസിഡൻ്റ്ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രഫ: ബലുജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി. സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് എബ്രാഹംതോമസ്, മോഹൻദാസ് ആമ്പലാറ്റിൻ, ലൗജിൻ മാളിയേക്കൽ ശിവപ്രസാദ് ഇരവിമംഗലം, രമാ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, സന്തോഷ് മൂക്കിലിക്കാട്ട്, ജി ജഗദീശ്, ടോമി താണോലിൽ, കെ.എം. കുര്യൻ കണ്ണംകുളം, സുരേഷ് തിരുവഞ്ചൂർ, സാബു കല്ലാച്ചേരിൽ , ഗോപകുമാർ വി എസ് , ജിത്തു സുരേന്ദ്രൻ, സോജോ പുളിന്താനത്ത്, ബിജു തോട്ടത്തിൽ, മനോജ് മാടപ്പള്ളി, രമേശ് വി ജി , ശ്രീധരൻ നട്ടാശേരി, ശ്രീലക്ഷ്മി , ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.