കോട്ടയം കുറിച്ചിയിൽ വീണ്ടും മൂർഖൻ! കുറിച്ചി മലകുന്നത്ത് കിണറ്റിൽ അകപ്പെട്ട മൂർഖന് ഡോക്ടറുടെ ചെക്കപ്പ്! എട്ടടിയിലധികം നീളമുള്ള മൂർഖനെ ഡോക്ടർ കൂട്ടിലാക്കി; വീഡിയോ കാണാം

ഇടപെടൽ നടത്തിയത് സ്‌നേക് റസ്‌ക്യൂ സംഘത്തിലെ ഏക ഡോക്ടർ

Advertisements

കോട്ടയം: ചങ്ങനാശേരി മലകുന്നത്ത് കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളികളുടെ കുട്ടയിൽ മൂർഖൻ കുടുങ്ങി. എട്ടടിയിലധികം നീളമുള്ള മൂർഖനാണ് കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ വനം വകുപ്പിന്റെ സ്‌നേക് റസ്‌ക്യൂ സംഘത്തിലെ ഡോക്ടർ ഡോക്ടർ വിശാൽ സോണിയാണ് പാമ്പിലെ കുട്ടയിലാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൂട് കൂടിയതോടെ കുറിച്ചിയിൽ മൂർഖൻ പാമ്പുകളുടെ ശല്യം വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു. ഫെബ്രുവരി 11 വെള്ളിയാഴ്ച മലകുന്നത്ത് കിഴക്കേക്കുറ്റ് ശശികുമാറിന് വീട് പണിയുന്നതിന് സമീപം കുഴിച്ചുകൊണ്ടിരുന്ന കിണറ്റിൽ നിന്ന് ലഭിച്ചത് എട്ടടിയിലധികം നീളമുള്ള മൂർഖൻ പാമ്പിനെയാണ്. മൂർഖനെ കണ്ടയുടൻ പരിഭ്രാന്തരായ പണിക്കാർ പഞ്ചായത്തംഗം ബിജു എസ് മേനോനെയും അനീഷ് തോമസിനെയും വിവരം അറിയിച്ചു.

തുടർന്ന് വനം വകുപ്പിന്റെ സ്‌നേക്ക് റെസ്‌ക്യൂ ടീമിനെ വിവരം അറിയിക്കുകയും വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂവറും തിരുവാർപ്പ് സ്വദേശിയും ഡോക്ടറുമായ വിശാൽ സോണി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറുകയുമായിരുന്നു. ചൂട് വർദ്ധിക്കുന്നതോടെ മണ്ണിനടിയിൽ ഇരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുവാൻ സാധ്യത ഉണ്ടെന്നും പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നും, ഇഴജന്തുക്കളെ ശ്രദ്ധയിൽ പെട്ടാൽ വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂ ടീമംഗങ്ങളെ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

പരിശീലനം ലഭിക്കാത്തവർ പാമ്പ് പിടുത്തത്തിനിറങ്ങുന്നത് കൂടുതൽ അപകടം വരുത്തിവക്കുീ. ഇഴജന്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതു ജനങ്ങൾക്ക് അവബോധം നൽകിയാണ് ഡോക്ടർ. വിശാൽ സോണി മടങ്ങിയത്.
കോട്ടയം ജില്ലാ ഫോറസ്റ്റ് സ്‌നേക്് റെസ്‌ക്യൂ ടീമിലെ ഏക ഡോക്ടറും, കോട്ടയം ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസിലെ സിവിൽ ഡിഫൻസ് കോറിന്റെ ഡെപ്യൂട്ടി ഡിവിഷണൽ വാർഡനുമാണ് വിശാൽ.

Hot Topics

Related Articles