തിരുവല്ല : പത്തനംതിട്ട ഡി.സി.സി. ജനറൽ സെക്രട്ടറി ചാത്തങ്കരി നീരാഞ്ജനത്തിൽ അഡ്വ. സതീഷ് ചാത്തങ്കരി (51) നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 യോടെയായിരുന്നു അന്ത്യം. എൻ.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയൻ അംഗം, ചാത്തങ്കരി എൻ.എസ്.എസ്. കരയോഗം പ്രസിഡൻ്റ്, തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡൻറ്, ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിച്ചുവരികയാണ്.
കേരള യൂണിവേഴ്സിറ്റി യൂണിയൻ ജോയിൻ്റ് സെക്രട്ടറി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : ഡി. രാധാകൃഷ്ണപിള്ള (റിട്ട. ടെക്നിക്കൽ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് എജുക്കേഷൻ). അമ്മ : പ്രൊഫ. എം.ബി. രാധാമണി (റിട്ട. അധ്യാപിക എൻ .എസ്.എസ്. കോളേജ്). ഭാര്യ : പട്ടാഴി അയണിമൂട്ടിൽ ഡോ.രഞ്ജുഷ (പന്തളം എൻ.എസ്.എസ്. കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപിക). മക്കൾ : നിരഞ്ജന (പ്ലസ് ടു വിദ്യാർഥിനി, പ്ലാസിഡ് വിദ്യാവിഹാർ, ചങ്ങനാശ്ശേരി), നീരജ ( 10 ക്ലാസ് വിദ്യാർഥിനി, പ്ലാസിഡ് വിദ്യാവിഹാർ, ചങ്ങനാശ്ശേരി). സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ വിളപ്പിൽ.