ജറുസലേം: ഇസ്രയേൽ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിൽനിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകൾ കൈകാര്യംചെയ്യുന്നതിൽ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.
കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ വിശ്വാസം നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ഇന്ന് പ്രതിരോധമന്ത്രിയുടെ കാലാവധി അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേൽക്കുമെന്നും പ്രസ്താവനയിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് സാമൂഹികമാധ്യമമായ എക്‌സിൽ പ്രതികരണവുമായി രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായിരിക്കും എല്ലായ്‌പ്പോഴും തന്റെ മുൻഗണനയെന്നും അന്നും എന്നും രാജ്യത്തിന്റെ സുരക്ഷയാണ് തന്റെ ജീവിതത്തിന്റെ ദൗത്യമെന്നും അത് തുടരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.