തിരുവനന്തപുരം ; എല്ലാ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും സ്ഥിരം ഡെപ്യൂട്ടി ഡയറക്ടർ നിയമനം നടത്തുക, കുടിശ്ശിക ആയിട്ടുള്ള ശമ്പള പരിഷ്കരണ, ഡി എ, ലീവ് സറണ്ടർ എന്നിവ പണമായി അനുവദിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, എയ്ഡഡ് കോളേജിലെ അനധ്യാപക സ്റ്റാഫ് പാറ്റേൺ ഗവണ്മെൻ്റ് കോളജിലെ സ്റ്റാഫ് പാറ്റേണിന് തുല്യമാകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക , സ്റ്റാറ്റൂട്ടറി പെൻഷൻ സ്കീം പുന: സ്ഥാപിക്കുക ,മെഡിസെപ് കുറ്റമറ്റ രീതിയിൽ എല്ലാ ആശുപത്രികളെയും ഉൾപ്പെടുത്തി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള പ്രൈവറ്റ് കോളജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കെ പി സി എം എസ് എഫ് ) നടത്തിയ സെക്രട്ടറിയേറ്റ് ധർണ മുൻ എംഎൽഎ ആയ കെ എസ് .ശബരിനാഥ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ഡോ.ആർ എസ് .ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സാദിഖ് എം ആർ.യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, സംസ്ഥാന ട്രഷറർ സന്തോഷ് പി ജോൺ, സെനറ്റ് അംഗങ്ങളായ എ.ജെ തോമസ്, ഐജോ പി ഐ, വെട്ടുകാട് അശോകൻ , ജിജോ ജോണി, നജീബ് കെ പി , ജോഷി , ഡോ. പി.ആർ .ബിജു, പ്രമോദ് കുമാർ, ബേബി ജോൺ , വിഷ്ണു നമ്പൂതിരി , എബ്രഹാം മാത്യു , ശ്രീ.ഷിബു എസ്, രാധാകൃഷ്ണൻ കെ മുൻ സെനറ്റ് മെമ്പർമാരായ ഗീവർഗീസ് നൈനാൻ , ആൻ്റു പി.ജെ മേഖല സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.