ഗതാഗത നിയമ ലംഘനങ്ങൾ കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വീണ്ടും പണിതുടങ്ങിയതായി റിപ്പോർട്ട്. ഈ ക്യാമറകളുടെ പ്രവർത്തനത്തിനായി കെല്‍ട്രോണിന് നല്‍കേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നല്‍കിയതോടെ റോഡില്‍ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചുതുടങ്ങി. ഈ നോട്ടീസ് പലർക്കും കിട്ടിത്തുടങ്ങി എന്നും റിപ്പോർട്ടുകള്‍ പറയുന്നു.
നേരത്തെ കെല്‍ട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തല്‍ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോള്‍ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും നാള്‍ പിഴ ചുമത്തിയിരുന്നുള്ളൂ. പിഴ രേഖപ്പെടുത്തി വാഹനത്തിന്‍റെ ആർസി ഉടമയ്ക്ക് നോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ ജീവനക്കാരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർക്കാരില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കെല്‍ട്രോണ്‍ നിയമിച്ച കരാർ ജീവനക്കാരില്‍ ഭൂരിഭാഗത്തെയും ജോലിയില്‍ നിന്നും പിൻവലിച്ചിരുന്നു. സെപ്റ്റംബർ മാസത്തോടെയാണ് സർക്കാർ കുടിശ്ശിക നല്‍കിത്തുടങ്ങയത്. ഇതോടെ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി. ക്യാമറകള്‍ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രം ഉള്‍പ്പെടെ കണ്‍ട്രോള്‍ റൂമുകളിലെത്തിച്ചു.