പത്തനംതിട്ട :
ഒരാഴ്ചയായി തുടരുന്ന ഭരണഭാഷാ വാരാഘോഷത്തിന് നാളെ സമാപനം. കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ ആലപ്പുഴ എസ്. ഡി. കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. സജിത്ത് കുമാര്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന പ്രശ്നോത്തരി മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം. സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ അധ്യക്ഷനാകും. എ ഡി. എം. ബീന എസ്. ഹനീഫ്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ഇ. വി. അനില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശ്നോത്തരി വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ സമ്മാനം നല്‍കും.
ജില്ലയിൽ ഒരാഴ്ചയായി തുടരുന്ന ഭരണഭാഷാ വാരാഘോഷത്തിന് നാളെ സമാപനം
Advertisements