മൊബൈൽ ഫോണുമില്ല; സിസിടിവി കാര്യമായ തെളിവും നൽകിയില്ല; അമ്പലമുക്കിലെ ഹോട്ടൽ തൊഴിലാളി നാട് വിടും മുൻപ് പിടിച്ചത് പൊലീസിന്റെ മിടുക്ക്; പ്രതി ലക്ഷ്യമിട്ടത് മോഷണം തന്നെയെന്നു സൂചന

തിരുവനന്തപുരം: ഹോട്ടലിൽ അവധി ആയിരുന്ന ദിവസം പേരൂർക്കടയിൽ നിന്ന് അമ്പലമുക്കിലേക്ക് രാജേന്ദ്രൻ എത്തിയത് മാല മോഷ്ടിക്കാൻ. മോഷണം ലക്ഷ്യമിട്ട് മറ്റൊരു സ്ത്രീയെ പിന്തുടർന്ന പ്രതി അമ്പലമുക്കിൽ നിന്നും ചെടി വിൽപന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവൻകോണം റോഡിലേക്ക് പോകുകയായിരുന്നു. ആദ്യം ലക്ഷ്യമിട്ട സ്ത്രീയെ കാണാതായതിനെ തുടർന്നാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു.

Advertisements

തുടർന്ന് ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന എത്തിയ രാജേന്ദ്രൻ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. ഇയാളുടെ പ്രവൃത്തിയിൽ ഭയപ്പെട്ട വിനീത നിലവിളിക്കാൻ തുടങ്ങിയതോടെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തിൽ തുടർച്ചയായി കുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും ടാർപ്പോളിൻ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മോഷണ ശ്രമത്തിനിടെ എതിർത്താൽ കത്തികൊണ്ട് ആക്രമിക്കുന്ന രീതിയാണ് രാജേന്ദ്രൻ പിന്തുടർന്നിരുന്നത്. കൊലപാതകം നടത്തിയ ശേഷം തൊട്ടടുത്ത ദിവസം വീണ്ടും പേരൂർക്കടയിലെത്തിയ പ്രതി തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം നഗരം മുഴുവൻ പൊലീസ് പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു.

കൈക്ക് ഏറ്റ പരിക്ക് കാണിച്ചാണ് അവധി ആവശ്യപ്പെട്ടത്. കൊലപാതകം നടത്തുന്നതിനിടെയാണ് രാജേന്ദ്രന്റെ കൈക്ക് പരിക്കേറ്റത്. പ്രതിയുടെ കൈയിലേറ്റ മുറിവ് തന്നെയാണ് പൊലീസിന് ലഭിച്ച നിർണായകമായ തെളിവായി മാറിയതും.
ലേബർ ക്യാമ്പുകളിലെ പൊലീസിന്റെ അന്വേഷണം കൈയിൽ മുറവേറ്റതിനാൽ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയെന്ന സംശയിക്കുന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യവും മറ്റ് തൊഴിലാളികളിൽ നിന്ന് പോലീസ് മനസ്സിലാക്കി. എന്നാൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് പൊലീസിന് കനത്ത വെല്ലുവിളി ഉയർത്തി.

Hot Topics

Related Articles