കോട്ടയം: എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപം നടു റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണു. റോഡിനു കുറുകെ വൈദ്യുതി വിതരണത്തിനായി സ്ഥാപിച്ചിരുന്ന ലൈനാണ് പൊട്ടി വീണത്. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. നീലിമംഗലം പാലത്തിനു സമീപത്തായാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്. ഇതേ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വൈദ്യുതി ലൈൻ റോഡരികിലേയ്ക്ക് കമ്പ് ഉപയോഗിച്ച് മാറ്റിയിട്ടു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലാണ് അപ്രതീക്ഷിതമായി വൈദ്യുതി ലൈൻ പൊട്ടി വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് കൂടുതൽ അപകടം ഉണ്ടാകാതിരുന്നത്. വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കെ.എസ്.ഇബി അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.