റബർ വില തകർച്ച ; കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം റബ്ബർ ബോർഡ് ഓഫീസിലേക്ക് കർഷക മാർച്ചും ധർണ്ണയും നടന്നു

കോട്ടയം : റബർ വില തകർച്ച പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരം നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകൊണ്ട് കോട്ടയത്ത് റബർ ബോർഡ് ആസ്ഥാനത്തേക്ക് നടത്തിയ റബർ കർഷക മാർച്ചും കൂട്ട ധർണയും കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ ജോയ് എബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ പാർട്ടി നേതാക്കളായ അഡ്വ പ്രിൻസ് ലൂക്കോസ്, വി ജെ ലാലി,തോമസ് കണ്ണന്തറ,തോമസ് ഉഴുന്നാലി,മൈക്കിൾ ജെയിംസ്, സന്തോഷ് കാവുകാട്ട്, ബിനു ചെങ്ങളം, ടിവി സോണി,ശരണ്യ ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.