പത്തനംതിട്ട: അമ്മയ്ക്ക് ചികിത്സ നല്കാന് വൈകി എന്നാരോപിച്ച് സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ സംഭവത്തില്‍ പോലീസുകാരന് അറസ്റ്റില്‍. അടൂര്‍ ട്രാഫിക് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഓയായ നൂറനാട് എരുമക്കുഴി പുത്തന്‍ വിളയില്‍ രതീഷിനെ(38) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്ക് ചികിത്സ നല്കാന് വൈകിയെന്നാരോപിച്ചാണ് രതീഷും സഹോദരന് രാജേഷും ചേര്‍ന്ന് നൂറനാട് പാറയില്‍ ജങ്ഷനിലെ മാതാ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഡോ. വെങ്കിടേശി(31) നെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. കൂട്ടുപ്രതിയായ സഹോദരന് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
പനി ബാധിച്ച് അവശനിലയിലായ മാതാവ് രമണിയുമായി ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പോലീസുകാരനായ രതീഷും സഹോദരനും ടിപ്പര്‍ ലോറി ഡ്രൈവറുമായ രാജേഷും മാതാ ക്ലിനിക്കില്‍ എത്തിയത്. ബാത്ത്റൂമിലായിരുന്ന ഡോക്ടര്‍ എത്താന്‍ പത്തു മിനിറ്റ് വൈകിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ പ്രതികള്‍ ചീത്ത വിളിച്ചു. ബഹളം കേട്ട് പുറത്തേക്ക് വന്ന ഡോക്ടര്‍ വെങ്കിടേഷ് ഇത് ചോദ്യം ചെയ്തപ്പോഴാണ് അക്രമണം ഉണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹളം കേട്ട് ആളുകള്‍ ഓടി കൂടിയതോടെ ഓപി ചീട്ടും കൈക്കലാക്കി പ്രതികള്‍ അമ്മയുമായി കടന്ന് കളഞ്ഞു. പിന്നീട് പൊലീസ് എത്തി പരിക്കേറ്റ ഡോക്ടറെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. കല്ല് കൊണ്ട് മര്‍ദിച്ചതിനാല്‍ ഡോക്ടര്‍ വെങ്കിടേഷിന്റെ തലയ്ക്ക് എട്ടു തുന്നല്‍ വേണ്ടി വന്നു. അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കാല്‍വിരലിന് ക്യാപ്പും ഇട്ടു.