പൊന്നുകൊണ്ടു പുളിശ്ശേരി വെച്ച് നൽകാമെന്ന് പറഞ്ഞാലും ഇത് ചെയ്യാതെ വണ്ടി വിട്ടു കൊടുക്കരുത് ; വാഹനം മറ്റൊരാൾക്ക് വിട്ടു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ് : വീഡിയോ കാണാം

തിരുവനന്തപുരം: നമ്മുടെ വാഹനം മറ്റൊരാള്‍ക്ക് കൊടുക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്‌ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം കൈമാറുന്നത് ചിലപ്പോള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാർക്കും ആകാം. ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിച്ചതിന്റെ പേരില്‍ എല്ലാം ശരിയായി എന്ന് കരുതരുതെന്ന് എം.വി.ഡി പറയുന്നു.നമ്മുടെ പേരില്‍ ഉണ്ടായിരുന്ന ഒരു വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കുമ്ബോള്‍ 14 ദിവസത്തിനുള്ളില്‍ വാഹനത്തിന്റെ ആർ.സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന് വേണ്ട അപേക്ഷ തയാറാക്കി ആർ.ടി ഓഫീസില്‍ സമർപ്പിക്കേണ്ടതാണ്.

Advertisements

വാഹനം വാങ്ങുന്ന വ്യക്തിക്ക് ഒ.ടി.പി വന്ന് ട്രാൻ‌സ്ഫർ ഓഫ് ഓണർഷിപ്പ് പേയ്മെന്റ് സക്സസ് ആയാല്‍ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നുമുതല്‍ വാഹനം വാങ്ങുന്ന വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്ന് വാഹനം വാങ്ങുന്ന വ്യക്തി ഉറപ്പുവരുത്തേണ്ടതാണെന്നും എം.വി.ഡി നിർദ്ദേശിക്കുന്നു.വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ.സി ഓണർആയതിനാല്‍ ഇനി മുതല്‍ വാഹനം കൈമാറുമ്ബോള്‍ എന്ത് മോഹന വാഗ്ദാനം നല്കിയാലും ആരും വീണു പോകരുതെന്നും എം.വി.ഡി ഫേസ്‌ബുക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.