പത്മന്‍ അപൂര്‍വ മാധ്യമപ്രതിഭ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ : കെ.പത്മനാഭന്‍ നായരുടെ നാലാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി

കോട്ടയം: പത്മന്‍ അപുര്‍വമാധ്യമ പ്രതിഭായിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.ഹാസ്യത്തിലൂടെ മനുഷ്യമനസു കീഴടക്കാന്‍ സാധിച്ച അപൂര്‍വ വ്യകതിത്വമായിരുന്നു അദേഹമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മലയാള മനോരമ ആഴ്ചപ്പതിപ്പ് പത്രാധിപരും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായിരുന്ന കെ.പത്മനാഭന്‍ നായരുടെ നാലാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.നര്‍മ്മം കലര്‍ന്ന സഹോദര തുല്ല്യ സ്‌നേഹ വായ്പ് പ്രകടിപ്പിക്കാന്‍ പത്മന്‍ എക്കാലവും ശ്രമിച്ചിരുന്നു.ഏത് പ്രതിസന്ധിയെയും ചെറു പുഞ്ചിരിയോടെ തരണം ചെയ്യാനുള്ള അദേഹത്തിന്റെ അസാധാരണ കഴിവ് മാധ്യമ സമൂഹത്തിനും പുതുതലമുറയ്ക്കും എക്കാലവും മാതൃകയായിരുന്നുവെന്നും തിരുവഞ്ചൂര്‍ ചുണ്ടിക്കാട്ടി.പത്മന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.നിര്‍ഭയമായും നിഷ്പക്ഷമായും വിഷയങ്ങളെ അവതരിപ്പിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു പത്മനെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഫ്രാന്‍സിസ് ജോര്‍ജ് എം.പി.പറഞ്ഞു.

Advertisements

യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് പത്മന്‍ എക്കാലവും വഴികാട്ടിയായിരുന്നുവെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ ജോസഫ് എം.പുതുശേരി ചൂണ്ടിക്കാട്ടി.സ്വസിദ്ധമായ തന്റെ ഹാസ്യപ്രയോഗത്തിലൂടെ ജനമനസുകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും പുതശേരി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിത്വമായിരുന്നു കെ.പത്മനാഭൻ നായരെന്ന് കോട്ടയം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി അനുസ്മരിച്ചു.കോട്ടയം പ്രസ് ക്ലബിൽ നടന്ന സമ്മേളനത്തിൽ പത്മന്‍ ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി.ശ്രീകുമാര്‍ റിസർച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.