കൊച്ചി: ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചുയർന്ന്
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തുടർച്ചയായി രണ്ട് ദിവസത്തെ വിലക്കുറവിന് ശേഷമാണ് സ്വർണവിലയിൽ വർധനയുണ്ടായിരിക്കുന്നത്. പവന് 800 രൂപ കൂടി 37,440 രൂപയായി വില ഉയർന്നു. ഗ്രാമിന് 100 രൂപ വർധിച്ച് 4,680 രൂപയായി ഉയർന്നു. ഈ മാസം 10ന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണം 36,640 രൂപയിൽ എത്തിയിരുന്നു.
പലിശ നിരക്ക് ഉയർത്താനുള്ള യു.എസ്. ഫെഡ് റിസർവ് നയമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിലും വില ഉയർന്നു. ഈ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 1859 ഡോളറായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ 1823.28 ഡോളറായിരുന്നു വില. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു. ജനുവരി ഒന്നിന് 36,360 രൂപയായിരുന്നു വില.
ഈ മാസം തുടക്കത്തിൽ മാറ്റമില്ലാതെ തുടങ്ങിയ സ്വർണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4680
പവന് – 37440