കൊച്ചി: ഭഷ്യ വിഷബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷാജഹാൻ (25), മട്ടാഞ്ചേരി മംഗലത്തു പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന നസീർ, ഭാര്യ റിൻസീന (29) എന്നിവരാണ് അറസ്റ്റിലായത്.
ലോഡ്ജ് മുറിയിൽ നിന്ന് കഴിച്ച ശീതള പാനിയം കുടിച്ച് ആശുപത്രിയിലായെന്ന് പറഞ്ഞ് ആശുപത്രി മുറിയിലേക്ക് വിളിച്ചു വരുത്തി മുറി പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തട്ടിയെടുത്ത് വിട്ടയച്ചു. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയെത്തുടർന്ന് പ്രതികൾ പിടിയിലാകുകയായിരുന്നു. റിൻസീന മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവർക്ക് താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി നൽകുന്ന സ്ഥാപനം നടത്തിയ ആളുമായി ചേർന്നായിരുന്നു തട്ടിപ്പ്. കൂടുതൽ പേർ തട്ടിപ്പിൽ അകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.