കോട്ടയത്ത് മീഡിയവൺ ഐക്യദാർഢ്യ സദസ്; ഗാന്ധി സ്‌ക്വയറിൽ നടത്തി

കോട്ടയം: മീഡിയവണ്ണിന് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മീഡിയവൺ ഐക്യദാർഡ്യ സദസ് നടത്തി. മന്ത്രി വി.എൻ വാസവൻ സദസ് ഉദ്ഘാടനം ചെയ്തു. കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

Advertisements

മീഡിയ വൺവ്യൂവേഴ്‌സ് ഫോറം കൺവീനർ കെ.അഫ്‌സൽ സ്വാഗതം ആശംസിച്ചു. വ്യൂവേഴ്‌സ് ഫോറം ജില്ലാ രക്ഷാധികാരി എ.എം അബ്ദുൾ സമദ് ആമുഖപ്രസംഗം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.അനിൽകുമാർ, യു.ഡി.എഫ് ജില്ലാ കൺവീനർ സജി മഞ്ഞക്കടമ്പിൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയ്, ഷിഫാർ മൗലവി, മൗലവി ഷംസുദീൻ മന്നാനി ഇലവുപാലം, സണ്ണി എം.കപിക്കാട്, പ്രസ്‌ക്ലബ് സെക്രട്ടറി സനൽകുമാർ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അസീസ് ബഡായി, വെൽഫെയർ പാർട്ടി നേതാവ് സണ്ണി മാത്യു, എസ്.ഡി.പി.ഐ യു.നവാസ്, പി.ഡി.പി നേതാവ് എം.എസ് നൗഷാദ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles