27 വർഷം മുൻപ് 60 രൂപ മോഷ്ടിച്ചു : ഒളിവിൽ കഴിഞ്ഞ മോഷ്ടാവിനെ പിടികൂടി പൊലീസ്

ചെന്നൈ : 27 വർഷം മുൻപ് മോഷണം നടത്തി മുങ്ങിയ പ്രതിയെ മധുര പോലീസ് പിടികൂടി. 1997-ല്‍ 60 രൂപ മോഷ്ടിച്ച ശേഷം ഒളിവില്‍ പോയയാളെയാണ് ഇപ്പോള്‍ പിടികൂടിയത്.ശിവകാശി സ്വദേശിയായ പന്നീർ സെല്‍വം(55) ആണ് അറസ്റ്റിലായത്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകള്‍ കണ്ടെത്തി പരിഹരിക്കാൻ അസിസ്റ്റൻ്റ് കമ്മിഷണർ ശൂരകുമാറിൻ്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.സ്‌പെഷ്യല്‍ സബ് ഇൻസ്‌പെക്ടർമാരായ സന്താനപാണ്ഡ്യൻ, പനീർശെല്‍വൻ എന്നിവരുടെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികളെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി. തെപ്പക്കുളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്ന കേസിലാണ് പന്നീർ സെല്‍വം ഒളിവില്‍ പോയതായി കണ്ടെത്തിയത്.

Advertisements

ഇരയില്‍ നിന്ന് 60 രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയെന്നായിരുന്നു കേസ്.പന്നീർ സെല്‍വം ശിവകാശിയിലുണ്ടെന്ന് അന്വേഷണത്തിനൊടുവില്‍ പോലീസിന് വിവരം ലഭിച്ചു. ഈ സമയം വിവാഹം കഴിച്ച്‌ കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പന്നീർ സെല്‍വം. പോപ്പുലേഷൻ സർവേയർമാരെ മറയാക്കിയ അന്വേഷണ സംഘം ഇയാളുടെ കുടുംബത്തെ സമീപിച്ചു. തുടർന്ന് ഇയാളുടെ ഐഡൻ്റിറ്റി സ്ഥിരീകരിച്ച ശേഷമാണ് കുറ്റകൃത്യം നടന്ന് 27 വർഷത്തിനിപ്പുറം പോലീസ് പന്നീർ സെല്‍വത്തെ അറസ്റ്റ് ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.