കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കണ്ണഞ്ചിറ നമ്പർ. 2(പുന്നശ്ശേരിക്കുന്ന് )ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കെ ടി ഡി സി , വിരിപ്പുകാലാ , ആർ എ ആർ എസ് എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയും, പള്ളിച്ചിറ , ലേക്ക് , എസ് എൻ കോളജ് എന്നീ ട്രാൻസ്ഫോർമറുകൾ ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 5:00 വരെയും വൈദ്യുതി മുടങ്ങും.കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊച്ചുപാലം ട്രാൻസ്ഫോർമർ രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ കല്ലേകുളം, ഈന്തുംപ്ലാവ് , ചേരിമല, പൂഞ്ഞാർ ടൗൺ ,10 ആം മൈൽ, തണ്ണിപ്പാറ, നെല്ലിക്കച്ചൽ, ടെമ്പിൾ, വഴേമിൽ, പനച്ചിപ്പാറ , മണിയംകുന്നു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൊടിനാട്ടുംക്കുന്ന് , മേഴ്സി ഹോം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും ളായിക്കാട് , ചെമ്പൻതുരുത്ത് , കെ ബി സി , എം എൽ എ , നെക്സാ , മീഡിയ ലോഞ്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെയും വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബദനി, കനകക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുണുക്കുംപാറ, അടികൊള്ളി, ചുമടുതങ്ങി, കമ്പകം, നീരക്കൽ, മൃദുല ഫുഡ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 05:00 വരെയും വൈദ്യുതി മുടങ്ങും.അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരകൻ, ഇവ, St മാർക്ക്സ്, അലക്കുകടവ്, തോണിക്കടവ് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടവാതൂർ സെമിനാരി, രാഷ്ട്രദീപിക , സിൻകോ ഗാർഡൻസ്, കൈതമറ്റം, നവോദയ, എംആർഎഫ് ട്രെയിനിങ് സെൻറർ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിപ്പുഴ ഹോസ്പിറ്റൽ , സബ്ബ് സ്റ്റേഷൻ, വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി,രക്ഷാ ഭവൻ, കാണിക്കമണ്ഡപം, അൽഫോൻസാ, തൊമ്മച്ചൻമുക്ക്, ഇല്ലത്തുപടി, വടക്കേക്കരടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ എന്നീ ട്രാൻസ്ഫോർമറിൽ ചെത്തിപ്പുഴ 66 കെ വി സബ്സ്റ്റേഷനിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഒൻപത് മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വടക്കുംഭാഗം, മുരിക്കോലി എന്നീ ട്രാൻസ്ഫോർമറിൽ നിന്നും രാവിലെ 9. മണി മുതൽ 5. മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കവല,ദമോദരൻ പടി , കോടി മത , മണി പ്പുഴ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.